Twitter CEO: കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കണം; ട്വിറ്റർ പൂട്ടിക്കും, കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയെന്ന് മുൻ CEO

Ex Twitter CEO about Central Government: സർക്കാറിനെ വിമർശിക്കുന്ന തരത്തില് പോസ്റ്റ് ചെയ്യുന്നവരുടെ അക്കൌണ്ടുകള് മരവിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Jun 13, 2023, 02:07 PM IST
  • ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജാക്ക് ഡോര്‍സി വിവാദപരമായ വെളിപ്പെടുത്തല്‍ നടത്തിയത്.
  • കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കുന്നവരുടെയും സര്‍ക്കാരിനെ വിമര്‍ശിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടേയും അക്കൗണ്ടുകള്‍ൌ ബ്ലോക്കു ചെയ്യണമെന്ന് നിരന്തര സമ്മദർദം ട്വിറ്ററിനുണ്ടായിരുന്നു.
Twitter CEO: കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കണം; ട്വിറ്റർ പൂട്ടിക്കും, കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയെന്ന് മുൻ CEO

ന്യൂഡല്‍ഹി: രാജ്യത്ത് കർഷക സമരം നടക്കുന്നതിനിടയിൽ സമരത്തെ പിന്തുണയ്ക്കുന്നവരുടേയും കേന്ദ്ര സർക്കാറിനെ വിമർശിക്കുന്നവരുടേയും അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നതായി ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോര്‍സി. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജാക്ക് ഡോര്‍സി വിവാദപരമായ വെളിപ്പെടുത്തല്‍ നടത്തിയത്. ഭരണകൂടങ്ങളിൽ നിന്നോ ഏതെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്നോ എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി ആയാണ് ജാക്ക് ഡോർസി ഈ വെളിപ്പെടുത്തൽ നടത്തിയത്. 

'കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കുന്നവരുടെയും സര്‍ക്കാരിനെ വിമര്‍ശിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടേയും അക്കൗണ്ടുകള്‍ൌ ബ്ലോക്കു ചെയ്യണമെന്ന് നിരന്തര സമ്മദർദം ട്വിറ്ററിനുണ്ടായിരുന്നു. പലതും ഭീഷണിയുടെ സ്വരമുള്ളതായിരുന്നു. ഇന്ത്യയില്‍ ട്വിറ്റര്‍ നിരോധിക്കുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നുള്‍പ്പടെ ഭീഷണിയുയര്‍ന്നു. ഇത് ഇന്ത്യയെന്ന ജനാധിപത്യരാജ്യമാണ് നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഞങ്ങളുടെ ഓഫീസ് അടച്ചു പൂട്ടുമെന്നും ഒരു കൂട്ടര്‍ മുന്നറിയിപ്പു നല്‍കി', ഡോര്‍സി പറഞ്ഞു.

ALSO READ: മുംബൈ-ഡൽഹി വിമാനനിരക്ക് വാനംമുട്ടെ!! എന്തുകൊണ്ടാണ് വിമാനടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നത്?

കേന്ദ്ര സർക്കാറിനു നേരെയുള്ള ഈ ആരോപണങ്ങൾ കോൺ​ഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഏറ്റു പിടിച്ചതോടെ ഇതിനു മറുപടിയുമായി കേന്ദ്ര സർക്കാറും രം​ഗത്തെത്തി. ഡോർസിയുടെ ആരോപണങ്ങൾ എല്ലാം പച്ചകള്ളംആണെന്നാണ്  കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം. ട്വിറ്ററിന്റെ ചരിത്രത്തിലെ സംശയാസ്പദമായ ചിലതൊക്കെ മായ്ച്ചു കളയാനുള്ള ശ്രമമാണിതെന്നും മന്ത്രി പറഞ്ഞു. ഡോർസിയുടെ ഭരണകാലത്ത് ട്വിറ്ററിന് ഇന്ത്യന്‍ നിയമത്തിന്റെ പരമാധികാരത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇന്ത്യയിലെ നിയമവ്യവസ്ഥ തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് ഡോർസി പ്രവർത്തിച്ചിരുന്നത്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഇവിടത്തെ നിയമം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്നനിലയില്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. 2021 ജനുവരിയില്‍ ഇന്ത്യയിൽ നടന്ന കര്‍ഷക സമരത്തിനിടെ വംശഹത്യകള്‍ നടന്നു എന്നുതുള്‍പ്പടെ നിരവധി വ്യാജപ്രചരണങ്ങളാണ് നടന്നതെന്നും അത് നീക്കം ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News