US മുൻ പ്രസിഡന്റ് Donald Trump ഭാര്യ Melania Trump ജനുവരിയിൽ രഹസ്യമായി Covid Vaccine സ്വീകരിച്ചുയെന്ന് റിപ്പോർട്ട്

പ്രദേശികമായ ഉയ‌ർന്ന് വന്ന റിപ്പോർട്ടിൽ ഇരുവരും എത്ര ഡോസ് വാക്സൻ സ്വീകരിച്ചുയെന്ന് എന്ന് പറയുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Mar 2, 2021, 10:31 AM IST
  • Donald Trump ഭാര്യ Melania Trump White House വിടുന്നതിന് തൊട്ട് മുമ്പ് ജനുവരിയിൽ രഹസ്യമായി Covid Vaccine സ്വീകരിച്ചു
  • എന്നാൽ ട്രമ്പ് സ്വീകരിച്ചത് മോണോകൊളോണൽ ആന്റിബോഡിയാണെന്നാണ് ട്രമ്പിന്റെ അടുത്ത വൃത്തങ്ങൾ
  • നിലവിലെ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും വാക്സിൻ സ്വീകരിക്കുന്ന ലൈവ് ടെലികാസ്റ്റ് നടത്തിയിരുന്നു.
  • യുഎസിൽ തന്റെ ശക്തമായ ഇടപെടൽ മൂലമാണ് കോവിഡിനെതിരെയുള്ള വാക്സിൻ സജ്ജമായെന്ന് ട്രമ്പ്
US മുൻ പ്രസിഡന്റ് Donald Trump ഭാര്യ Melania Trump ജനുവരിയിൽ രഹസ്യമായി Covid Vaccine സ്വീകരിച്ചുയെന്ന് റിപ്പോർട്ട്

Washington DC : മുൻ US President Donald Trump ഭാര്യ Melania Trump White House വിടുന്നതിന് തൊട്ട് മുമ്പ് ജനുവരിയിൽ രഹസ്യമായി Covid Vaccine സ്വീകരിച്ചുയെന്ന് റിപ്പോർട്ട്. പ്രദേശികമായ ഉയ‌ർന്ന് വന്ന റിപ്പോർട്ടിൽ ഇരുവരും എത്ര ഡോസ് വാക്സൻ സ്വീകരിച്ചുയെന്ന് എന്ന് പറയുന്നില്ല.

യുഎസിൽ തന്റെ ശക്തമായ ഇടപെടൽ മൂലമാണ് കോവിഡിനെതിരെയുള്ള വാക്സിൻ സജ്ജമായെന്ന് നേരത്തെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ട്രമ്പ് അവകാശപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ പിന്തുണക്കുന്നവരോട് വേ​ഗം തന്നെ വാക്സിൻ സ്വീകരിക്കാൻ ട്രമ്പ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു.

ALSO READ: Donald Trump ന് US Capitol Attack ൽ ഉത്തരവാദിത്വം ഇല്ലെന്ന് പ്രതിഭാഗം; Impeachment വിചാരണ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

വാക്സിൻ എടുക്കുന്ന ഒട്ടും വേദനജനകമല്ലെന്നും എല്ലാവരും വാക്സിനേഷൻ സ്വീകരിക്കണമെന്ന് ട്രമ്പ് ഓർലാൻഡോയിൽ നടന്ന് കൺസർവേറ്റീവ് രാഷ്ട്രീയ സമ്മേളനത്തിൽ തന്നെ പിന്തുണക്കുന്നവരോട് ആവശ്യപ്പെടുകയായിരുന്നു.

അതോടൊപ്പം വാക്സിനും കോവിഡ് പ്രതിരോധത്തിനുമായിട്ടുള്ള എല്ലാ പ്രവർത്തനങ്ങളുടെ പിന്നിൽ താനും തന്റെ ഭരണകൂടവുമായിരുന്നുയെന്ന് ട്രമ്പ് ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങൾ നേടിയെടുത്തത് അവർ ഒരിക്കലും മറക്കരുതെന്നും അത് നമ്മളാണ് ചെയ്തെന്നും ട്രമ്പ് പറഞ്ഞു.

ALSO READ: Trump അമേരിക്കൻ ചരിത്രത്തിലെ രണ്ടാമത് Impeachment ചെയ്യുപ്പെടുന്ന പ്രസിഡന്റ്: 10 റിപ്പബ്ലിക്കൻ അം​ഗങ്ങളുടെ വോട്ട് ട്രമ്പിനെതിരെ

എന്നാൽ ട്രമ്പും ഭാര്യയും രഹസ്യ വാക്സിൻ സ്വീകരിച്ചുയെന്ന റിപ്പോർട്ട് എല്ലാവരും ആശ്ചര്യത്തോടെ കാണുന്നത്. കാരണം കോവിഡ് അതിരൂക്ഷമായിരുന്ന സാഹചര്യത്തിലും ട്രമ്പ് അതിന്റെ ഗൗരവത്തെ മാനിക്കാതെയാണ് ട്രമ്പ് പ്രവർത്തിച്ചിരുന്നത്. 

എന്നാൽ ട്രമ്പ് സ്വീകരിച്ചത് Monoclonal Antibody Cocktail ണെന്നാണ് ട്രമ്പിന്റെ അടുത്ത വൃത്തങ്ങൾ അമേരിക്കൻ മാധ്യമമായ സിഎൻഎൻ നൽകിയ വിവരം. അത് ​ഗുണഫലങ്ങൾ ട്രമ്പിന് ഇപ്പോഴും ലഭിക്കുന്നുണ്ടെന്നാണ് ഇവരുടെ അവകാശ വാദം.

ALSO READ: ട്രമ്പിനെ പുറത്താക്കാനുള്ള നടപടികൾ യുഎസിൽ ആരംഭിച്ചു

എന്നാൽ അമേരിക്കയിൽ ഇക്കാര്യം ചർച്ച വിഷയമാകുന്നത് എങ്ങനെയാണെന്ന് വെച്ചാൽ നിലവിലെ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും വാക്സിൻ സ്വീകരിക്കുന്ന ലൈവ് ടെലികാസ്റ്റ് നടത്തിയിരുന്നു. അതോടൊപ്പം മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമയും, ബിൽ ക്ലിന്റണും, ജോർജ് ഡബ്യു ബുഷും തുടങ്ങിയവരൊക്കെ സ്വമേധയ മുന്നോട്ട് വാക്സിൻ സ്വീകരിച്ചിരുന്നു. ജനങ്ങളിലേക്ക് വാക്സിന്റെ ആവശ്യകയത കൃത്യമായി അറിയിക്കേണ്ടതിന് പകരം രഹസ്യമായ ട്രമ്പും ഭാര്യയും വാക്സിൻ സ്വീകരിച്ചതാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News