ഹവാന: ക്യൂബയില്‍ 2 വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നല്‍കിത്തുടങ്ങി. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.
തിങ്കളാഴ്ച മുതലാണ് ക്യൂബയില്‍ (Cuba) വാക്സിന്‍ നല്‍കിത്തുടങ്ങിയത്. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പായി കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ക്യൂബന്‍ സര്‍ക്കാറിന്‍റെ ലക്ഷ്യം.
ക്യൂബ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനാണ് (Covid Vaccine) കുട്ടികള്‍ക്ക് നല്‍കുന്നത്. ഇതിന് ലോകാരോഗ്യ സംഘനയുടെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. സോബെറാന, അബ്ഡല വാക്സിനുകളാണ് നല്‍കുന്നത്. എന്നാല്‍, ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാക്കിയതായാണ് ക്യൂബന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. 92 ശതമാനത്തിന് മുകളിലാണ് ഈ വാക്സിനുകളുടെ ഫലപ്രാപ്തി എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
അതേസമയം, ക്യൂബയില്‍ 12 വയസിന് മുകളിലുള്ളവര്‍ക്ക് വെളിയാഴ്ച മുതല്‍ കോവിഡ് വാക്സിന്‍ നല്കിത്തുടങ്ങി.
സ്‌കൂളുകള്‍ ഒക്ടോബര്‍ അവസാനത്തോടെ തുറക്കാനാണ് ക്യൂബന്‍ അധികൃതരുടെ തീരുമാനം. അതിനുമുന്‍പായി വാക്സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...