India Covid Update: രാജ്യത്ത് 24 മണിക്കൂറിൽ 31,222 പുതിയ രോഗികള്‍; പകുതിയിലധികവും കേരളത്തിൽ

290 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതിൽ 135 മരണങ്ങളും കേരളത്തിലാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 7, 2021, 12:14 PM IST
  • രാജ്യത്ത് 31,222 പുതിയ കോവിഡ് കേസുകൾ.
  • ഏറ്റവും കൂടുതൽ കേസ് കേരളത്തിൽ തന്നെ.
  • 24 മണിക്കൂറിനിടെ 290 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.
India Covid Update: രാജ്യത്ത് 24 മണിക്കൂറിൽ 31,222 പുതിയ രോഗികള്‍; പകുതിയിലധികവും കേരളത്തിൽ

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 31,222 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ (Covid Positive Cases) കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലത്തെ അപേക്ഷിച്ച് 19.8 ശതമാനം കുറവ് പ്രതിദിന കേസുകളാണ് (Daily cases) ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,30,58,843 ആയി ഉയർന്നു. 

നിലവിൽ 3,92,864 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,942 പേർ കോവിഡ് മുക്തി നേടി. 3,22,24,937 പേരാണ് കോവിഡിൽ നിന്ന് ഇതു. വരെ രോ​ഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 290 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 4,41,042 ആയി. 

Also Read: India Covid Update: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 38,948 പുതിയ കേസ്

ഇതുവരെ 69.90 കോടി ഡോസ് വാക്സിനുകൾ രാജ്യത്തുടനീളം നൽകിയതായി സർക്കാർ അറിയിച്ചു. കഴിഞ്ഞ 11 ദിവസത്തിനിടെ  മൂന്നാം തവണയാണ് ഇന്ത്യ ഒരു കോടിയിലധികം കോവിഡ് -19 വാക്സിൻ ഡോസുകൾ നൽകുന്നത്. 

Also Read: Kerala COVID Update സംസ്ഥാനത്ത് ഇന്ന് 19,688 കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു, TPR 16.71

അതേസമയം, കേരളത്തില്‍ (Kerala) ഇന്നലെ 19,688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാംപിളുകളാണ് (Sample) പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (TPR) 16.71. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങൾ (Deaths) കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 21,631 ആയി. മഹാരാഷ്ട്രയിൽ (Maharashtra) 3,626 പേർക്കും തമിഴ്നാട്ടിൽ (Tamil Nadu) 1592 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News