Covishield Vaccine : കോവിഷീൽഡ് വാക്‌സിന് സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകി ഫ്രാൻസ്; യാത്രനിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു

രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം മാത്രമാകും പ്രവേശനാനുമതി നൽകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2021, 07:21 AM IST
  • രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം മാത്രമാകും പ്രവേശനാനുമതി നൽകുന്നത്.
  • ഫൈസർ / ബയോ‌ടെക്, മോഡേണ വാക്‌സിനുകൾ സ്വീകരിച്ചവർക്കും അനുമതി നൽകിയിട്ടുണ്ട്.
  • മുമ്പ് ഫൈസർ / ബയോ‌ടെക്, മോഡേണ, അസ്ട്രസെനെക്ക വാക്‌സിൻ ഷോട്ടുകൾ സ്വീകരിച്ച് 14 ദിവസങ്ങൾക്ക് ശേഷം മാത്രമായിരുന്നു അനുമതി നല്കിയിരിന്നുന്നത്.
  • അസ്ട്രസെനെക്ക വാക്‌സിന്റെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന പതിപ്പായ കോവിഷീൽഡ് വാക്‌സിൻ (Vaccine) സ്വീകരിച്ചവർക്കും യാത്രാനുമതി നൽകുമെന്ന് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് ശനിയാഴ്ച്ച അറിയിച്ചു.
Covishield Vaccine : കോവിഷീൽഡ് വാക്‌സിന് സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകി ഫ്രാൻസ്; യാത്രനിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു

Paris: കോവിഷീൽഡ് വാക്‌സിന് (Covishield Vaccine) സ്വീകരിച്ചവർക്കും പ്രവേശനനുമതി നല്കാൻ ഫ്രാൻസ്  (France) ഒരുങ്ങുന്നു. രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം മാത്രമാകും പ്രവേശനാനുമതി നൽകുന്നത്. ഫൈസർ / ബയോ‌ടെക്, മോഡേണ വാക്‌സിനുകൾ സ്വീകരിച്ചവർക്കും അനുമതി നൽകിയിട്ടുണ്ട്. മുമ്പ് ഫൈസർ / ബയോ‌ടെക്, മോഡേണ, അസ്ട്രസെനെക്ക വാക്‌സിൻ ഷോട്ടുകൾ സ്വീകരിച്ച് 14 ദിവസങ്ങൾക്ക് ശേഷം മാത്രമായിരുന്നു അനുമതി നല്കിയിരിന്നുന്നത്.

അസ്ട്രസെനെക്ക വാക്‌സിന്റെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന പതിപ്പായ കോവിഷീൽഡ് വാക്‌സിൻ  (Vaccine) സ്വീകരിച്ചവർക്കും യാത്രാനുമതി നൽകുമെന്ന് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് ശനിയാഴ്ച്ച അറിയിച്ചു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് യാത്രാനുമതി നൽകുന്ന 14 മത് യൂറോപ്യൻ രാജ്യമാണ് ഫ്രാൻസ്.

ALSO READ: Canada COVID 19 : വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാരെ സെപ്റ്റംബറോടെ കാനഡയിൽ പ്രവേശിപ്പിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ

ബെൽജിയം, ഓസ്ട്രിയ, ബൾഗേറിയ, എസ്റ്റോണിയ, ഫിൻലാൻഡ്, ജർമ്മനി, ഗ്രീസ്, ഹംഗറി, അയർലൻഡ്, ലാറ്റ്വിയ, നെതർലാന്റ്സ്, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങൾ മുമ്പ് തന്നെ കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകിയിരുന്നു.

ALSO READ: Covid മൂന്നാംതരം​ഗം ആരംഭിച്ചതായി ലോകാരോ​ഗ്യ സംഘടന

രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിക്കാത്ത ചില യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെയും രാജ്യത്ത് പ്രവേശിപ്പിക്കും. ഇതിനായി കോവിഡ് (Covid 19)നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യുണൈറ്റഡ് കിങ്‌ഡം, സ്പെയിൻ, പോർച്ചുഗൽ, സൈപ്രസ്, ഗ്രീസ്, നെതർലാന്റ്സ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ നിയമം ബാധകമായിട്ടുള്ളത്. ഇത് ഇന്ന് 12 മണിമുതൽ നിലവിൽ വന്ന് കഴിഞ്ഞു.

ALSO READ: Covid 19 : 200 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് രോഗബാധ; വാക്‌സിനേഷൻ കേന്ദ്രം അടച്ച് മലേഷ്യ

യുകെയിൽ നിന്നും എത്തുന്ന യാത്രക്കാർ 48 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം. അതേസമയം സ്പെയിൻ, പോർച്ചുഗൽ, സൈപ്രസ്, നെതർലാന്റ്സ്, ഗ്രീസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ 72 മണിക്കൂറുകൾക്ക് മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കിയാൽ മതിയാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News