Canada COVID 19 : വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാരെ സെപ്റ്റംബറോടെ കാനഡയിൽ പ്രവേശിപ്പിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ

കനേഡിയൻ പ്രവിശ്യാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ജസ്റ്റിൻ ട്രൂഡോ ഈ വിവരം അറിയിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Jul 16, 2021, 12:21 PM IST
  • വ്യാഴാഴ്ചയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.
  • എന്നാൽ രാജ്യത്തെ വാക്‌സിനേഷൻ നിരക്കും ആരോഗ്യ നിളയും കണക്കിലെത്തായിരിക്കും തീരുമാനം എന്നും അറിയിച്ചിട്ടുണ്ട്.
  • കനേഡിയൻ പ്രവിശ്യാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ജസ്റ്റിൻ ട്രൂഡോ ഈ വിവരം അറിയിച്ചത്.
  • കൂടാതെ വാക്‌സിനേഷൻ സ്വീകരിച്ച ആളുകളെ അനുവദിക്കുന്ന കാര്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റസുമായി ചർച്ച നടത്തുകയാണെന്നും അറിയിച്ചിട്ടുണ്ട്.
Canada COVID 19 : വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാരെ സെപ്റ്റംബറോടെ കാനഡയിൽ പ്രവേശിപ്പിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ

Toronto: രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച യാത്രക്കാരെ സെപ്റ്റംബറോടെ കാനഡയിൽ പ്രവേശിപ്പിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. വ്യാഴാഴ്ചയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. എന്നാൽ രാജ്യത്തെ വാക്‌സിനേഷൻ നിരക്കും ആരോഗ്യ നിളയും കണക്കിലെത്തായിരിക്കും തീരുമാനം എന്നും അറിയിച്ചിട്ടുണ്ട്.

കനേഡിയൻ പ്രവിശ്യാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ജസ്റ്റിൻ ട്രൂഡോ ഈ വിവിവരം അറിയിച്ചത്. കൂടാതെ വാക്‌സിനേഷൻ സ്വീകരിച്ച ആളുകളെ അനുവദിക്കുന്ന കാര്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റസുമായി ചർച്ച നടത്തുകയാണെന്നും അറിയിച്ചിട്ടുണ്ട്. 

ALSO READ: 10 ദിവസമായി തുടർച്ചയായി എക്കിൾ; Brazil president Jair Bolsonaro ആശുപത്രിയിൽ

വാക്‌സിനേഷൻ സ്വീകരിച്ച അമേരിക്കൻ പൗരന്മാരെ ആഗസ്‌റ്റോടെ കാനഡയിൽ പ്രവേശിപ്പിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ചർച്ച സംബന്ധിച്ച ഔദ്യോഗിക പത്രകുറുപ്പും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസിൽ നിന്ന് പുറത്ത് വിട്ടിട്ടുണ്ട്.

ALSO READ: Covid മൂന്നാംതരം​ഗം ആരംഭിച്ചതായി ലോകാരോ​ഗ്യ സംഘടന

എന്നാൽ കാനഡയിലെ വാക്‌സിനേഷൻ നിരക്കിന് അനുസരിച്ച് മാത്രമേ കൂടുതൽ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 12 വയസിന് മുകളിൽ പ്രായമുള്ള 78 ശതമാനം ആളുകൾ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ച് കഴിഞ്ഞു.  12 വയസിന് മുകളിൽ പ്രായമുള്ള 44 ശതമാനം ആളുകൾ മുഴുവൻ ഡോസ് വാക്‌സിനും സ്വീകരിച്ച് കഴിഞ്ഞു.

ALSO READ: Drug Overdose : 2020 ൽ 93000 അമേരിക്കക്കാർ ഡ്രഗിന്റെ അമിത ഉപയോഗം മൂലം മരണപ്പെട്ടു

COVID-19 മഹാമാരി കുറഞ്ഞ് വരുന്ന  സാഹചര്യത്തിൽ   വലിയ ക്രൂയിസ്ഷിപ്പുകൾ വീണ്ടും രാജ്യത്ത് അനുവദിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നവംബർ  സന്ദർശിക്കാൻ അനുവദിക്കുമെന്ന് കാനഡ വ്യക്തമാക്കിയിരിക്കുന്നത്. അവ പൊതുജനാരോഗ്യ ആവശ്യങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News