സമോവയിൽ വീണ്ടും കോവിഡ്, ലോക്ക്ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണം

പുതിയ കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കേസുകൾ വർധിക്കാതിരിക്കാൻ രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2022, 01:28 PM IST
  • കടൽ, വ്യോമ മാർഗങ്ങളിലുടെയുള്ള അന്താരാഷ്ട്ര യാത്രകളും ഇതോടെ സമോവയിൽ നിർത്തിവെച്ചു.
  • അവശ്യ സേവനങ്ങൾ ഒഴികെ മറ്റെല്ലാ സേവനങ്ങൾക്കും നിയന്ത്രണം ബാധകമാണ്.
  • സ്കൂളുകൾ അടച്ചു. പൊതുസ്ഥലത്ത് കൂട്ടംകൂടുന്നതിനും വിലക്കേർപ്പെടുത്തി.
സമോവയിൽ വീണ്ടും കോവിഡ്, ലോക്ക്ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണം

പസഫിക് ദ്വീപ് രാഷ്ട്രമായ സമോവയിൽ (Samoa) വീണ്ടും കോവി‍ഡ് കേസ് (Covid Outbreak) റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപ ദ്വീപായ ഫിജിയിലേക്ക് യാത്ര ചെയ്യാനിരുന്ന യുവതിക്കാണ് കോവിഡ്  റിപ്പോർട്ട് ചെയ്തത്. ഇവരെ ക്വാറന്റൈൻ ചെയ്തു. കോവിഡ് സ്ഥിരീകരിച്ച സ്ത്രീയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

പുതിയ കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കേസുകൾ വർധിക്കാതിരിക്കാൻ രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കടൽ, വ്യോമ മാർഗങ്ങളിലുടെയുള്ള അന്താരാഷ്ട്ര യാത്രകളും ഇതോടെ സമോവയിൽ നിർത്തിവെച്ചു. നിലവിൽ കുറച്ചു ദിവസത്തേക്ക് മാത്രമാണ് രാജ്യത്ത്നി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സേവനങ്ങൾ ഒഴികെ മറ്റെല്ലാ സേവനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. സ്കൂളുകൾ അടച്ചു. പൊതുസ്ഥലത്ത് കൂട്ടംകൂടുന്നതിനും വിലക്കേർപ്പെടുത്തി. 

Also Read: Viral Video: യുദ്ധമുഖത്തെ ഹൃദയസ്പർശിയായ കാഴ്ച, തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ പുറത്തെടുത്ത് രക്ഷാപ്രവർത്തകർ

 

അതേസമയം സമോവയിലെ ജനസംഖ്യയുടെ 90 ശതമാനം പേരും പൂർണമായി വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News