ചൈനയ്ക്ക് പണി;ഹോങ്കോങ്ങ് വഴി;കരുക്കള്‍ നീക്കി അമേരിക്ക!

ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തെ ചൊല്ലി അമേരിക്കയും ചൈനയും തമ്മിലുള്ള കൊമ്പ്കോര്‍ക്കല്‍ രൂക്ഷമാകുന്നു.

Last Updated : May 29, 2020, 06:56 AM IST
ചൈനയ്ക്ക് പണി;ഹോങ്കോങ്ങ് വഴി;കരുക്കള്‍ നീക്കി അമേരിക്ക!

ബെയ്ജിംഗ്:ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തെ ചൊല്ലി അമേരിക്കയും ചൈനയും തമ്മിലുള്ള കൊമ്പ്കോര്‍ക്കല്‍ രൂക്ഷമാകുന്നു.

ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തിന് ചൈനീസ്‌ പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്‌ അംഗീകാരം നല്‍കി.

ഇതോടെ ഓഗസ്റ്റ്‌ മാസത്തില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുകയും ചെയ്യും.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ചൈനയുടെ കീഴില്‍ അര്‍ദ്ധ സ്വയം ഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ ചൈനയുടെ നിയന്ത്രണം കൂടുതല്‍ ശക്തമാകും.

ഇതോടെ ഹോങ്കോങ്ങില്‍ നടക്കുന്ന ജനാധിപത്യ,സ്വയംഭരണ പ്രക്ഷോഭങ്ങളെ ചൈനയ്ക്ക് അടിച്ചമര്‍ത്തുന്നതിനും കഴിയും.

നേരത്തെ തന്നെ ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അനുകൂലിക്കുന്ന അമേരിക്ക,ചൈനയുടെ പുതിയ നീക്കത്തോടും കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്.

ഇ എതിര്‍പ്പ് യുഎന്നില്‍ പരസ്യമായി പ്രകടിപ്പിക്കുന്നതിനും അമേരിക്ക തയ്യാറായി,

നിലവില്‍ തന്നെ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം കൊറോണ വൈറസ്‌ വ്യാപനത്തെ ചൊല്ലി വഷളായിരിക്കുകയാണ്.
അമേരിക്ക വിവാദ സുരക്ഷാ നിയമം ചര്‍ച്ച ചെയ്യുന്നതിന് യുഎന്‍ രക്ഷാ സമിതി യോഗം വിളിക്കണം എന്ന് ആവശ്യപെട്ടു.
ചൈന ഇതിനോട് കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.ചൈനയെ പിന്തുണയ്ക്കുന്ന സമീപനം റഷ്യ സ്വീകരിക്കുകയും ചെയ്തു.

അമേരിക്ക മാത്രമല്ല യുറോപ്യന്‍ യൂണിയനും ജപ്പാനും ഒക്കെ പുതിയ നിയമത്തെ ആശങ്കയോടെയാണ് കാണുന്നത്.
പുതിയ നിയമത്തിലൂടെ ഹോങ്കോങ്ങിന്‍റെ സ്വയം ഭരണ പദവി നഷ്ടമായെന്ന് അമേരിക്ക പറയുന്നു.

Also Read:ഡോവല്‍ കളത്തിലിറങ്ങി;നേപ്പാളിന് ആദ്യപണി!

അതേസമയം ഹോങ്കോങ്ങില്‍ ചൈന വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുകയാണ്.പല സ്ഥലത്തും പ്രതിഷേധക്കാരും സുരക്ഷാ സേനയുമായി 
ഏറ്റുമുട്ടുകയും ചെയ്തു.

Also Read:ചൈനയും ഇന്ത്യയും സംഘര്‍ഷം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭ!

ചൈനയുടെ നിലപാടിനെ എതിര്‍ത്ത് കൊണ്ട് കഴിഞ്ഞ കുറേ നാളുകളായി ഹോങ്കോങ്ങില്‍ ജനങ്ങള്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്.
ഈ പ്രക്ഷോഭങ്ങള്‍ വിവാദ സുരക്ഷാ നിയമത്തിന് ചൈനീസ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെ കൂടുതല്‍ തീവ്രമായിരിക്കുകയാണ്.
ആയിരക്കണക്കിന് പേരാണ് ചൈന വിരുദ്ധ മുദ്രാവാക്യവുമായി ഹോങ്കോങ്ങിലെ തെരുവുകളില്‍ ഇറങ്ങിയത്‌.
അമേരിക്ക പ്രക്ഷോഭകാരികളെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിക്കുന്നത് ചൈനയ്ക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Trending News