ലണ്ടൻ: കാർ യാത്രക്കിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് ബ്രിട്ടീഷ് പോലീസിൻറെ പി. ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തുള്ള സ്ഥലമായ ലന്‍കാഷെയറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.
കാര്‍ യാത്രയ്ക്കിടെ ഋഷി സുനക് വീഡിയോ ചിത്രീകരിക്കുന്നത് പുറത്തുവന്നതോടെയാണ് സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് ചര്‍ച്ചയായത്. ഇതിന് പിന്നാലെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഋഷി സുനക് പ്രതികരിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് തെറ്റായിരുന്നെന്നും അത് അംഗീകരിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ . പിഴ അടയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബ്രിട്ടണില്‍ 100 പൗണ്ടാണ് (10000 ഇന്ത്യന്‍ രൂപ) പിഴയായി ചുമത്തുന്നത്. കോടതിയില്‍ പോയാല്‍ ഇത് 500 പൗണ്ടായി ഉയരും. രണ്ടാം തവണയാണ് ഋഷി സുനകിന് ഇത്തരത്തിൽ പിഴ ചുമത്തപ്പെടുന്നത്.
2020 ഏപ്രിലില്‍ ഡൗണിംഗ് സ്ട്രീറ്റില്‍വച്ച്, അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സുനകിന് പിഴ അടയ്ക്കേണ്ടി വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...