Bizarre News : പബ്ബിൽ ആടി തിമിർക്കാൻ സംസ്‌കൃത ഗാനങ്ങൾ; അതെ അങ്ങനെയൊരു നിശ ക്ലബ്ബ് ഉണ്ട്

അർജന്റീനയുടെ തലസ്ഥാന നഗരിയിലെ ഈ നിശ ക്ലബ്ബിൽ നമ്മുടെ ഭക്തി ഗാനങ്ങളാണ് ഇടാറുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 12:27 PM IST
  • അർജന്റീനയിലെ ഗ്രൂവ് എന്ന നിശ ക്ലബ്ബാണ് ഇത്.
  • അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഏറ്റവും ട്രെൻഡി നൈറ്റ് ക്ലബ്ബുകളിൽ ഒന്നാണ് ഗ്രൂവ്.
  • നിശ ക്ലബ്ബിൽ ഡിസ്കോ ജോക്കി സൽസയോ, സാംബയോ, റെഗ്ഗെറ്റണോ ഒരിക്കലും പ്ലേ ചെയ്യാറില്ല.
  • അർജന്റീനയുടെ തലസ്ഥാന നഗരിയിലെ ഈ നിശ ക്ലബ്ബിൽ നമ്മുടെ ഭക്തി ഗാനങ്ങളാണ് ഇടാറുള്ളത്.
Bizarre News : പബ്ബിൽ ആടി തിമിർക്കാൻ സംസ്‌കൃത ഗാനങ്ങൾ; അതെ അങ്ങനെയൊരു നിശ ക്ലബ്ബ് ഉണ്ട്

നിശ ക്ലബ്ബുകൾ എന്നാൽ ആദ്യം ഓർമ്മവരുക നല്ല സ്റ്റൈലൻ ഗാനങ്ങളും ഡാൻസും ഒക്കെയാണ്. എന്നാൽ ഒരു  നിശ ക്ലബ്ബിൽ സംസ്‌കൃത ഗാനങ്ങൾ മാത്രം പ്ലേ ചെയ്യുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. കേട്ടിട്ട് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ? എന്നാൽ ലോകത്ത് സംസ്‌കൃത ഗാനങ്ങൾക്ക് ഡാൻസ് കളിക്കുന്ന ഒരു രാജ്യമുണ്ട്. കൂടാതെ സംസ്‌കൃത ഗാനങ്ങൾ മാത്രമിടുന്ന ഒരു നിശ ക്ലബ്ബുമുണ്ട്. അർജന്റീനയിലെ ഗ്രൂവ് എന്ന നിശ ക്ലബ്ബാണ് ഇത്. അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഏറ്റവും ട്രെൻഡി നൈറ്റ് ക്ലബ്ബുകളിൽ ഒന്നാണ് ഗ്രൂവ്. നിശ ക്ലബ്ബിൽ ഡിസ്കോ ജോക്കി സൽസയോ, സാംബയോ, റെഗ്ഗെറ്റണോ ഒരിക്കലും പ്ലേ ചെയ്യാറില്ല.  

അർജന്റീനയുടെ തലസ്ഥാന നഗരിയിലെ ഈ നിശ ക്ലബ്ബിൽ നമ്മുടെ ഭക്തി ഗാനങ്ങളാണ് ഇടാറുള്ളത്. ഗണേഷ് ശരണം, ഗോവിന്ദ-ഗോവിന്ദ, ജയ്-ജയ് രാധാ രാമൻ ഹരി ബോൾ, ജയ് കൃഷ്ണ ഹരേ തുടങ്ങിയ സംസ്‌കൃത ഭക്തി ഗാനങ്ങൾ ഒക്കെ തന്നെ ഇവിടെ ഇടാറുണ്ട്. കൂടാതെ ഈ ക്ലബ്ബിൽ എത്തിയാൽ ആളുകൾ ഈ ഗാനത്തിന് നൃത്തം ചെയ്യുന്നതും കാണാം. ഈ ക്ലബ്ബിൽ നിരവധി അധികം പ്രത്യേകതകളും ഉണ്ട്.

ALSO READ: Viral Video: രണ്ട് ഭീമൻ പെരുമ്പാമ്പുകൾ; വാലിൽ പിടിച്ച് വലിക്കുന്നയാൾ, ഞെട്ടുന്ന കാഴ്ച

 അർജന്റീനയിലെ  ഈ നിശ ക്ലബ്ബ് നിങ്ങൾ കാണുന്ന ചെറിയ ക്ലബ്ബുകൾ പോലെയല്ല. 800 പേർക്ക് ഒരേ സമയം ഡാൻസ് കളിക്കാൻ കഴിയുന്ന തരത്തിലുള്ള ക്ലബാണ് ഇത്. ഇന്ത്യൻ നയതന്ത്രജ്ഞനായ വിശ്വനാഥൻ 2012 ൽ ഈ നിശ ക്ലബ്ബ് സന്ദർശിച്ച് അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ഈ നൈറ്റ് ക്ലബ്ബിൽ ഒരാൾ പോലും മദ്യമോ മയക്കു മരുന്നോ ഉപയോഗിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. യാതൊരു ലഹരിയും ഇല്ലാതെയാണ് ആളുകൾ ഈ ഗാനങ്ങൾ ആസ്വദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഈ നിശാ ക്ലബിൽ മയക്കു മരുന്ന് നിരോധിച്ചിട്ടുണ്ട്. മാംസവും മത്സ്യവും ഇവിടെ ലഭ്യമല്ല. ശീതളപാനീയങ്ങൾ, ജ്യൂസുകൾ, സസ്യാഹാരം എന്നിവ മാത്രമാണ് ഇവിടെ ലഭിക്കുന്നത്. മന്ത്രങ്ങൾ, യോഗ, ധ്യാനം, സംഗീതം, നൃത്തം എന്നിവയിലൂടെ ശരീരത്തിന്റെ ആത്മാവുമായുള്ള ബന്ധം സ്ഥാപിക്കുകയാണെന്ന് ഈ നിശാക്ലബിൽ പാടുന്ന റോഡ്രിഗോ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News