Supermoon 2022 Time : 2022 ലെ ഏറ്റവും വലിയ സൂപ്പർമൂൺ ഇന്ന്. ജൂലൈ 13 ബുധനാഴ്ച രാത്രി ദൃശ്യമാകും. ഈ വര്ഷം ആകെ മൂന്ന് സൂപ്പർമൂണുകളാണ് ദൃശ്യമാകുന്നത്. അതിൽ രണ്ടാമത്തെ സൂപ്പർമൂൺ പ്രതിഭാസമാണ് ജൂലൈ 13 ന് ദൃശ്യമാകുന്നത്. നാസ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ആഗസ്റ് 12 നാണ് ഈ വർഷത്തെ അവസാനത്തെ സൂപ്പർ മൂൺ ദൃശ്യമാകുക. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോൾ കാണുന്ന പ്രതിഭാസത്തെയാണ് സൂപ്പർ മൂണെന്ന് വിളിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്റെ 90 ശതമാനവും ദൃശ്യമാകും.
ചന്ദ്രനെയും നിലാവിനെയും ഏറ്റവും ഭംഗിയോടെ കാണാൻ കഴിയുന്ന സമയമാണിത്. അതേസമയം മഴക്കാലമായതിനാൽ മഴ ചന്ദ്രന്റെ ഈ ദൃശ്യഭംഗി മറയ്ക്കാനും സാധ്യതയുണ്ട്. എന്നാൽ കാർമേഘം ഇല്ലെങ്കിൽ ഈ വര്ഷം ചന്ദ്രനെ ഏറ്റവും ഭംഗിയിൽ കാണാൻ സാധിക്കുന്ന ദിവസമാണ് ഇന്ന്. ജൂലൈ 13 ബുധനാഴ്ച്ച ദൃശ്യമാകുന്ന സൂപ്പർ മൂൺ പിന്നീട് മൂന്ന് ദിവസം വരെ കാണാൻ സാധിക്കുമെന്നാണ് നാസ പുറത്തുവിടുന്ന വിവരം.
ജൂലായിലെ ഈ സൂപ്പർമൂണിനെ ബക്ക് സൂപ്പർമൂൺ എന്നും വിളിക്കാറുണ്ട്. എല്ലാ വർഷവും കൊമ്പുകൾ കൊഴിക്കുന്ന ആൺ മാനുകൾക്ക് പുതിയ കൊമ്പുകൾ മുളയ്ക്കുന്ന സമയമാണിത്. അതിനാലാണ് ഈ സൂപ്പർമൂണിനെ ബക്ക് സൂപ്പർമൂണെന്ന് വിളിക്കുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ഏകദേശം 3.85 ലക്ഷം കിലോമീറ്ററാണ്. പക്ഷെ ഈ സൂപ്പർ മൂണിന് ഇവ തമ്മിലുള്ള ദൂരം 3.57 ലക്ഷം കിലോമീറ്ററായി കുറയും. അതിനാൽ തന്നെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ആകർഷണവും കൂടും. അത് കാരണം വേലിയേറ്റവും വേലിയിറക്കവും വൻതോതിൽ വർധിക്കും.
സൂപ്പർ മൂൺ എപ്പോൾ കാണാം
ഈ സൂപ്പർമൂൺ ഏറ്റവും തെളിച്ചമേറിയ രീതിയിൽ ഇന്ന് അർധരാത്രി 12:08 ന് കാണാൻ കഴിയും. അതിന് ശേഷം തുടർച്ചയായ മൂന്ന് ദിവസം സൂപ്പർമൂൺ കാണാൻ കഴിയും. വെള്ളിയാഴ്ച വെളുപ്പിന് വളരെ തിളക്കത്തോടെ ചന്ദ്രനെ കാണാൻ കഴിയും. ഇന്ത്യയിൽ വ്യക്തമായി സൂപ്പർ മൂണിനെ കാണാൻ കഴിയുക ഇന്ന് അർധരാത്രിയിൽ തന്നെയാണ്. 1979 ൽ അമേരിക്കൻ അസ്‌ട്രോളോജർ റിച്ചാർഡ് നോലെയാണ് ആദ്യമായി 'സൂപ്പർമൂൺ' എന്ന പദം ഉപയോഗിച്ചത്. പെരിജിയിലോ അതിനടുത്തോ സംഭവിക്കുന്ന പൂർണ്ണചന്ദ്രനെ സൂചിപ്പിക്കാനായിരുന്നു ഈ വാക്ക് ഉപയോഗിച്ചത്.
ഒരു വർഷം മൂന്ന് മുതൽ നാൾ തവണകൾ വരെയാണ് സൂപ്പർമൂണുകൾ ഉണ്ട്കുന്നത്. 2022 ലെ ആദ്യ സൂപ്പർ മൂൺ ജൂൺ മാസത്തിലാണ് ദൃശ്യമായത്. ഈ വർഷത്തെ രണ്ടാമത്തെ സൂപ്പർ മൂണാണ് ഇപ്പോൾ ദൃശ്യമാകാൻ ഒരുങ്ങുന്നത്. ഈ വർഷത്തെ അവസാനത്തെ സൂപ്പർ മൂൺ ഓഗസ്റ് 12 ന് ദൃശ്യമാകും. അതിന് ശേഷം സൂപ്പർമൂൺ 2024 സെപ്റ്റംബർ 18 നായിരിക്കും ദൃശ്യമാകുക. കൂടാതെ ഈ വർഷത്തെ ഏറ്റവും തിളക്കമേറിയ സൂപ്പർ മൂൺ കൂടിയാണ് ഇപ്പോൾ ദൃശ്യമായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...