വാഷിങ്ടൺ: യുക്രൈന് യുദ്ധവിമാനങ്ങൾ നൽകാനുള്ള പോളണ്ടിന്റെ തീരുമാനത്തെ എതിർത്ത് അമേരിക്ക. പോളണ്ടിന്റെ നീക്കം ആശങ്കാജനകമാണ്. പോളണ്ടിന്റെ തീരുമാനം നാറ്റോ നയത്തിന് ചേർന്നതല്ലെന്ന് പെന്റഗൺ വ്യക്തമാക്കി. മിഗ്-29 യുദ്ധ വിമാനങ്ങൾ യുക്രൈന് നൽകുമെന്നായിരുന്നു പോളണ്ടിന്റെ പ്രഖ്യാപനം.
അതേസമയം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. യുക്രൈനിൽ റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. രാജ്യത്തെ ഇന്ധന വില വർധിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് വൈറ്റ് ഹൗസിനെ അഭിസംബോധന ചെയ്തു കൊണ്ട് അറിയിച്ചു.
സഖ്യകക്ഷികളുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും ബൈഡൻ വ്യക്തമാക്കി. സ്വിറ്റ്സർലൻഡാണ് റഷ്യയ്ക്ക് മേൽ ഏറ്റവും കൂടുതൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. പിന്നാലെ യൂറോപ്യൻ യൂണിയനും കാനഡയുമാണ്. അമേരിക്ക 243 ഉപരോധങ്ങളാണ് റഷ്യക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...