സോഷ്യൽ മീഡിയയുടെ ലോകത്ത് വിസ്മയിപ്പിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതെല്ലാം ഇവിടെ കാണാം. ചിലപ്പോൾ നമ്മളെ ചിരിപ്പിക്കുന്ന, ചിലപ്പോൾ ചിന്തിപ്പിക്കുന്ന, ചിലപ്പോൾ അത്ഭുതപ്പെടുത്തുന്ന, ചിലപ്പോൾ ഞെട്ടിക്കുന്ന, ചിലപ്പോൾ സങ്കടപ്പെടുത്തുന്ന പല കാര്യങ്ങളും നമ്മൾ ഇന്റർനെറ്റിൽ കാണുന്ന വീഡിയോകളിലുണ്ട്. മൃഗങ്ങളുടെ വീഡിയോകൾക്ക് ഇന്റർനെറ്റിൽ വലിയ ആരാധകവൃന്ദമുണ്ട്. ഇപ്പോൾ രസകരമായ ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ധാരാളം ത്രില്ലടിപ്പിക്കുന്ന വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. മിക്ക ഉപയോക്താക്കളും അവരുടെ ഒഴിവുസമയങ്ങളിൽ സോഷ്യൽ മീഡിയയിൽ ഇത്തരം വീഡിയോകൾ കാണാൻ ഇഷ്ടപ്പെടുന്നവരാണ്. നമ്മളെ ത്രില്ലടിപ്പിക്കുന്ന രസകരമായ പല കാര്യങ്ങളും ഇവയിൽ നടക്കുന്നുണ്ടെങ്കിലും അവയിൽ ചിലത് അപകടസാധ്യതകൾ ഉള്ള കാര്യങ്ങളാണെന്നത് മറ്റൊരു വശം.
ALSO READ: ആനയെ പറ്റിക്കാൻ നോക്കിയതാ...യുവതിയെ എടുത്ത് എറിഞ്ഞു! വീഡിയോ വൈറൽ
അടുത്തിടെ ജംഗിൾ സഫാരി ആസ്വദിക്കാനെത്തിയവരെ കാട്ടാന ആക്രമിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇത് കണ്ട് നെറ്റിസൺസ് അൽപ്പം ഭയന്നിരിക്കുകയാണ്. സാധാരണയായി, വന്യജീവികളോടുള്ള ആകർഷണം കാരണം ആളുകൾ കാട് കയറുകയോ ജംഗിൾ സഫാരി ആസ്വദിക്കുകയോ ചെയ്യാറുണ്ട്. അത്തരം സമയങ്ങളിൽ ചിലപ്പോൾ അവർ വന്യ മൃഗങ്ങളെ മുഖാമുഖം കാണാറുമുണ്ട്. ഈ സമയത്ത് ചിലപ്പോൾ മരണത്തെ പോലും മുഖാമുഖം കണ്ടേക്കാം.
കൂട്ടിൽ കിടക്കുന്ന വന്യമൃഗങ്ങളെ കാണുന്നത് വ്യത്യസ്തമായ കാര്യമാണ്. പക്ഷേ, കാട്ടിൽ അവയുടെ സ്വാഭാവിക പരിതസ്ഥിതിയിൽ കണ്ടുമുട്ടുന്നത് അത്യന്തം അപകടകരമാണ്. കാരണം, മനുഷ്യർ തങ്ങളെ ആക്രമിക്കുമോ എന്ന ഭയത്തിലും ഉത്കണ്ഠയിലും അവർ നമ്മെ ആക്രമിക്കാൻ സാധ്യതയുണ്ട്. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോ അത്തരത്തിലുള്ള ഒരു സംഭവമാണ് കാണിക്കുന്നത്. ജംഗിൾ സഫാരി വാഹനത്തിന് പിന്നിലെ ഒരു ആന ആക്രമിക്കാനായി ഓടുന്നത് കാണാം.
ഇന്റർനെറ്റിൽ നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞിരിക്കുന്നത്. ഇതിൽ ഹെൽമറ്റ് ധരിച്ച ഒരാൾ കാനനപാതയിലൂടെ നിറയെ യാത്രക്കാരുള്ള വാഹനത്തിനു സമീപം നടന്നുവരുന്നുണ്ട്. അപ്പോഴാണ് ഒരു വലിയ ആന അവിടെ നിൽക്കുന്നത് കാണുന്നത്. തുടർന്ന് പ്രകോപിതരായ ആന വിനോദസഞ്ചാരികളെ ആക്രമിക്കാൻ ശ്രമിക്കുന്നു.
പാഞ്ഞടുക്കുന്ന ആനയിൽ നിന്ന് സ്വയം രക്ഷിക്കാൻ ഹെൽമറ്റ് ധരിച്ചയാൾ ഓടുന്നത് വീഡിയോയിൽ കാണാം. ഈ സമയം ജംഗിൾ സഫാരി വാഹനത്തിലെ വിനോദസഞ്ചാരികൾ ആന തങ്ങൾക്ക് നേരെ വരുന്നത് കണ്ട് തുടർച്ചയായി നിലവിളിക്കുകയും ബഹളം വെക്കുകയും ചെയ്യുന്നുണ്ട്. ഇത് ആനയെ കൂടുതൽ രോഷാകുലനാക്കി. തുടർന്ന്, ഡ്രൈവർ കൃത്യസമയത്ത് വാഹനം സ്റ്റാർട്ട് ചെയ്യുകയും അവിടെ നിന്ന് വാഹനം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. അതിനുശേഷം ഹെൽമറ്റ് ധരിച്ചയാളുടെ ബൈക്കിന് നേരെ ആന പോകുന്നത് കാണാം.
This is not "Fun" its "Fatal" pic.twitter.com/qtIOlrKvqb
— WildLense Eco Foundation (@WildLense_India) May 9, 2023
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. പല സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്. @WildLense_India എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. 19,000-ത്തിലധികം ഉപയോക്താക്കൾ വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്.
വീഡിയോ കണ്ട ഉപയോക്താക്കൾ വിനോദ സഞ്ചാരികൾ ബഹളം വെച്ചതിനെയും ആനയെ പ്രകോപിപ്പിച്ചതിനെയും വിമർശിക്കുകയാണ് ചെയ്തത്. ഇവർ ഉത്തരവാദിത്തമില്ലാത്ത സഞ്ചാരികളാണെന്ന് ഒരാൾ പറഞ്ഞു. ഇവർക്ക് വന്യജീവികളോട് യാതൊരു ബഹുമാനവുമില്ലെന്നും അവർ ഇത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. മൃഗങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നത് വളരെ അപകടകരമാണെന്ന മുന്നറിയിപ്പാണ് പലരും കമന്റുകളിലൂടെ പങ്കുവെയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...