California Mass Shooting: കാലിഫോർണിയയിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു, അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു

California Mass Shooting: പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടിയ പുതുവത്സര പരിപാടിക്കിടെ അക്രമി വെടിയുതിർക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ആക്രമണം ഉണ്ടായതെന്ന് ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Jan 23, 2023, 10:50 AM IST
  • പോലീസുകാർ വളഞ്ഞതിന് ശേഷം പ്രതി വാനിൽ വച്ച് സ്വയം വെടിയുതിർത്ത് മരിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
  • ഞായറാഴ്ച രണ്ടാമത്തെ വെടിവയ്പ്പിന് ശ്രമിച്ച സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച വാൻ പോലീസ് വളഞ്ഞതോടെ ഇയാൾ ആത്മഹത്യ ചെയ്തു
  • സെമി-ഓട്ടോമാറ്റിക് അസോൾട്ട് പിസ്റ്റളാണ് പ്രതി ഈ കുറ്റകൃത്യത്തിന് ഉപയോഗിച്ചത്
California Mass Shooting: കാലിഫോർണിയയിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു, അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു

കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ചൈനീസ് ലൂണാർ ന്യൂ ഇയർ ആഘോഷം നടക്കുന്ന സ്ഥലത്തിന് സമീപമാണ് വെടിവെപ്പുണ്ടായത്. എഴുപത്തിരണ്ടുകാരനായ ഹുയു കാൻ ട്രാൻ ആണ് വെടിവയ്പ് നടത്തിയത്.  പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടിയ പുതുവത്സര പരിപാടിക്കിടെ അക്രമി യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ആക്രമണം ഉണ്ടായതെന്ന് ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്തു. വെടിവയ്പിൽ അഞ്ച് സ്ത്രീകളും അഞ്ച് പുരുഷന്മാരും കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. അക്രമി സഞ്ചരിച്ചിരുന്ന വാഹനം പോലീസ് വളഞ്ഞതിനെ തുടർന്ന് അക്രമി സ്വയം വെടിയുതിർത്ത് മരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാലിഫോർണിയയിൽ 10 പേർ കൊല്ലപ്പെട്ടവെടിവയ്പിലെ പ്രതി, പോലീസുകാർ വളഞ്ഞതിന് ശേഷം വാനിൽ വച്ച് സ്വയം വെടിയുതിർത്ത് മരിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ALSO READ: Russian army: ക്ഷീണം മാറ്റാൻ സേനയിൽ വമ്പൻ മാറ്റങ്ങൾ; തന്ത്രപ്രധാന പരിഷ്കാരങ്ങളുമായി റഷ്യ

ഞായറാഴ്ച രണ്ടാമത്തെ വെടിവയ്പ്പിന് ശ്രമിച്ച സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച വാൻ പോലീസ് വളഞ്ഞതോടെ ഇയാൾ ആത്മഹത്യ ചെയ്തതായി ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് റോബർട്ട് ലൂണയെ ഉദ്ധരിച്ച് ഏജൻസി എപി റിപ്പോർട്ട് ചെയ്തു. ലോസ് ഏഞ്ചൽസ് നഗരത്തിൽ നിന്ന് ഏഴ് മൈൽ അകലെയുള്ള ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ നഗരമാണ് മോണ്ടേറി പാർക്ക്. സെമി-ഓട്ടോമാറ്റിക് അസോൾട്ട് പിസ്റ്റളാണ് പ്രതി ഈ കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. വെടിവെയ്പിന് പിന്നിലെ ലക്ഷ്യം ഇപ്പോഴും വ്യക്തമല്ല. ഈ മാസം അമേരിക്കയിൽ നടക്കുന്ന അഞ്ചാമത്തെ വെടിവയ്പാണിത്. മെയ് 24 ന് ടെക്‌സാസിലെ ഉവാൾഡെയിലെ പ്രാഥമിക വിദ്യാലയത്തിൽ 21 പേർ കൊല്ലപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണം കൂടിയാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News