Viral News: 61-കാരിയ്ക്ക് 24-കാരന്‍ ഭര്‍ത്താവ്....! അമ്മയാവാന്‍ കോടികള്‍ മുടക്കാന്‍ തയ്യാര്‍...!!

61-കാരി മുത്തശ്ശിയ്ക്ക് 24 കാരനോട് പൊരിഞ്ഞ പ്രണയം..! ഒടുവില്‍ ഇരുവരും വിവാഹവും കഴിച്ചു... എന്നാല്‍ ആഗ്രഹങ്ങള്‍ക്ക് അതിര്‍ വരമ്പുകള്‍ ഇല്ലല്ലോ?  തന്‍റെ കുഞ്ഞു ഭര്‍ത്താവിന്‍റെ കുഞ്ഞിന്‍റെ അമ്മയാവണം ഈ മുത്തശ്ശിയ്ക്ക്..!  അതിനായി കോടികള്‍ മുടക്കാനും തയാറാണ് ഇരുവരും.    

Written by - Zee Malayalam News Desk | Last Updated : Jul 4, 2022, 11:05 AM IST
  • പ്രണയത്തിന്‌ കണ്ണില്ല എന്നാണ് പറയാറ് ... ഈ ദമ്പതികൾ ഒരുപക്ഷേ അതിന് തെളിവാകാം...
  • 24കാരനായ ഖുറാനും 61കാരിയായ ചെറിലുമാണ് ഈ വൈറല്‍ ദമ്പതികൾ. ഇരുവരും തമ്മിൽ പ്രായവ്യത്യാസം വെറും 31 വയസ് മാത്രം ...!
 Viral News: 61-കാരിയ്ക്ക് 24-കാരന്‍ ഭര്‍ത്താവ്....! അമ്മയാവാന്‍ കോടികള്‍ മുടക്കാന്‍ തയ്യാര്‍...!!

Viral News: 61-കാരി മുത്തശ്ശിയ്ക്ക് 24 കാരനോട് പൊരിഞ്ഞ പ്രണയം..! ഒടുവില്‍ ഇരുവരും വിവാഹവും കഴിച്ചു... എന്നാല്‍ ആഗ്രഹങ്ങള്‍ക്ക് അതിര്‍ വരമ്പുകള്‍ ഇല്ലല്ലോ?  തന്‍റെ കുഞ്ഞു ഭര്‍ത്താവിന്‍റെ കുഞ്ഞിന്‍റെ അമ്മയാവണം ഈ മുത്തശ്ശിയ്ക്ക്..!  അതിനായി കോടികള്‍ മുടക്കാനും തയാറാണ് ഇരുവരും.    

വിവാഹവും അതിനു ശേഷമുള്ള തങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കുവച്ചതോടെ വൈറലായി മാറിയിരിയ്ക്കുകയാണ് ഈ ദമ്പതികള്‍. 

പ്രണയത്തിന്‌ കണ്ണില്ല എന്നാണ് പറയാറ് ... ഈ ദമ്പതികൾ ഒരുപക്ഷേ അതിന് തെളിവാകാം...  24കാരനായ ഖുറാനും  61കാരിയായ ചെറിലുമാണ് ഈ വൈറല്‍ ദമ്പതികൾ.  ഇരുവരും തമ്മിൽ പ്രായവ്യത്യാസം വെറും 31 വയസ് മാത്രം ...! 

ഇരുവരുടെയും പ്രണയവും  അതിഗംഭീരമായിരുന്നു. അതായത്  2012ലാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്.  ചെറിലിന്‍റെ മകൻ  ക്രിസ് നടത്തുന്ന റെസ്റ്റോറന്‍റിൽ വച്ചായിരുന്നു അത്. അന്ന് ഖുറാൻ അവിടെ ജോലിക്കാരനായിരുന്നു. ആ സമയത്ത് ഖുറാന് പ്രായം വെറും 15 വയസായിരുന്നു.  പരിചയം വളർന്നു ഇരുവരും തമ്മിൽ പ്രണയമായി...!  7 വര്‍ഷം നീണ്ട  പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായി.  2021 സെപ്റ്റംബറിലാണ് ഖുറാൻ മക്കെയ്നും ചെറിൽ മക്ഗ്രെഗറും വിവാഹിതരായത്. 

Also Read: Viral News: നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം; ചീങ്കണ്ണിയെ വിവാഹം കഴിച്ച് മെക്സിക്കൻ മേയർ

പ്രായവ്യത്യാസം വലിയ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുമ്പോള്‍  ദമ്പതികള്‍ ഒരു കുഞ്ഞിക്കാല് കാണുവാനുള്ള തന്ത്രപ്പാടിലാണ്, അതിനായി എത്ര കോടികള്‍ വേണെമെങ്കിലും മുടക്കാന്‍ തയ്യാറാണ് ഇരുവരും.  2023 ഓടെ വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ ലഭിക്കുന്നതിനായി കോടികള്‍ മുടക്കാന്‍ തയ്യാറാവും എന്ന് ഇരുവരും അറിയിച്ചു. 

'വാടക​ഗർഭപാത്രത്തിനായി 5,73,419 മുതൽ -1,14,68,398 വരെ  ചിലവ് വരും. ഞങ്ങൾക്ക് അനുയോജ്യമായ വാടക​ഗർഭപാത്രം കണ്ടെത്താനാവുന്നതിൽ സന്തോഷമുണ്ട്. 2023 ലെ വസന്ത കാലത്തിന്‍റെ അവസാനത്തോടെ ഞങ്ങളുടെ കുഞ്ഞ് എത്തും', ഖുറാൻ NeedToKnow.online- നോട് പറഞ്ഞു.   

ഖുറാന്‍റെ ആദ്യ  കുഞ്ഞാണ് ഇത്. എന്നാല്‍, 61-കാരി മുത്തശ്ശി ചെറിലിന് ഏഴ് മക്കളും 17 കൊച്ചുമക്കളുമുണ്ട്. എന്നാല്‍, തന്‍റെ പ്രണയിനിയില്‍ നിന്നും ഒരു കുഞ്ഞിനെ ലഭിക്കുന്നതിന്‍റെ  ത്രില്ലിലാണ് ഖുറാന്‍. ആകാംക്ഷയോടെയാണ് താന്‍ കുഞ്ഞിന്‍റെ വരവിനായി കാത്തിരിയ്ക്കുന്നത്‌  എന്നും  ഒരു കുടുംബം എന്നത് തന്‍റെ സ്വപ്നമായിരുന്നു എന്നും ഖുറാന്‍ വ്യക്തമാക്കി.  
 
ആഗ്രഹങ്ങളുടെ നീണ്ട നിരയാണ് ഇരുവര്‍ക്കും. കുഞ്ഞിനെ കാത്തിരിയ്ക്കുന്നതിന്‍റെ സന്തോഷം  പങ്കുവച്ച ഇരുവരും കുഞ്ഞിനുവേണ്ടി ഷോപ്പിംഗ്‌ നടത്താനും ഒപ്പം ചെറിലിന്‍റെ  ബേബി ഷവറിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.

ഇരുവരും നല്ല നര്‍ത്തകരാണ്. ഇവര്‍ ടിക്ക് ടോക്കില്‍ പങ്കുവച്ച വീഡിയോകള്‍ കണ്ട്  ആളുകള്‍ മുത്തശ്ശിയും കൊച്ചുമകനും എന്നാണ് തെറ്റിദ്ധരിച്ചത്.     

 

ചെറിലിനും  കുഞ്ഞിനുമൊപ്പം പുതിയ യാത്ര തുടങ്ങാൻ കാത്തിരിക്കുകയാണ് ഖുറാന്‍.  എന്നാല്‍ ഈ പ്രണയം നേരിട്ട വിമര്‍ശനങ്ങള്‍ക്ക് അതിരില്ല. പ്രായവ്യത്യാസം പല വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിതെളിച്ചു.  പലരും  ചെറിലിനെ ഖുറാന്‍റെ  മുത്തശ്ശിയായാണ് തെറ്റിദ്ധരിയ്ക്കുന്നത്‌. എന്നാല്‍, ഏറ്റവും വേദനിപ്പിച്ചത് മറ്റൊന്നാണ്,  പണത്തിന് വേണ്ടിയാണ് താൻ ചെറിലിനെ സ്നേഹിച്ചതും വിവാഹം കഴിച്ചതും എന്നുള്ള പരിഹാസം ഏറെ വേദനിപ്പിച്ചതായും ഖുറാന്‍ പറയുന്നു... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News