Most Mysterious Place : ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലം; ഈ വനത്തിൽ പോയവർ തിരിച്ചെത്തുന്നത് അപൂർവ്വം

Forest Devil :  ട്രാൻസിൽവാനിയയിലെ ബർമുഡ ട്രയാങ്കിൾ എന്നും ഈ സ്ഥലം അറിയപ്പെടാറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 04:13 PM IST
  • ട്രാൻസിൽവാനിയയിലെ ബർമുഡ ട്രയാങ്കിൾ എന്നും ഈ സ്ഥലം അറിയപ്പെടാറുണ്ട്.
  • ട്രാൻസിൽവാനിയയിൽ 250 ഹെക്ടറുകളോളം ദൂരം വ്യാപിച്ച് കിടക്കുന്ന വനപ്രദേശമാണ് ഇത് .
  • ഇവിടെ നിരവധി വിചിത്രമായ സംഭവങ്ങൾ നടക്കാറുണ്ടെന്നും, സ്ഥലം സന്ദർശിക്കാൻ എത്തിയ നിരവധി പേരെ കാണാതായെന്നും അഭ്യൂഹങ്ങളുണ്ട്.
 Most Mysterious Place : ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലം; ഈ വനത്തിൽ പോയവർ തിരിച്ചെത്തുന്നത് അപൂർവ്വം

ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലമായി അറിയപ്പെടുന്നത് റൊമാനിയയുടെ വടക്കൻ അതിർത്തിയിലുള്ള ക്ലൂജ് നപോക്കയുടെ പ്രാന്തപ്രദേശത്തുള്ള ഹോയ ബാസിയു വനമാണ്. ട്രാൻസിൽവാനിയയിലെ ബർമുഡ ട്രയാങ്കിൾ എന്നും ഈ സ്ഥലം അറിയപ്പെടാറുണ്ട്. ട്രാൻസിൽവാനിയയിൽ 250 ഹെക്ടറുകളോളം ദൂരം വ്യാപിച്ച് കിടക്കുന്ന വനപ്രദേശമാണ് ഇത് . ഇവിടെ നിരവധി വിചിത്രമായ സംഭവങ്ങൾ നടക്കാറുണ്ടെന്നും,  സ്ഥലം സന്ദർശിക്കാൻ എത്തിയ നിരവധി പേരെ കാണാതായെന്നും അഭ്യൂഹങ്ങളുണ്ട്.

ഇവിടെ ചെകുത്താനും, പ്രേതങ്ങളും, അന്യഗ്രഹ ജീവികളും ഒക്കെയുണ്ടെന്നാണ് ആളുകളുടെ വിശ്വാസം. 1960 കൾക്ക് ശേഷമാണ് ഇവിടെ അപൂർവമായ സംഭവങ്ങൾ നടക്കാൻ ആരംഭിച്ചത്. ആ സമയത്ത് ജീവശാസ്ത്രജ്ഞനായ അലക്സാണ്ടർ സിഫ്റ്റ് ഈ വനത്തിന്റെ മുകളിൽ കൂടി ഒരു വിചിത്ര വസ്തു പറന്ന് പോകുന്ന ചിത്രം ക്യാമറയിൽ പകർത്തിയിരുന്നു. അതിന് ശേഷമാണ് വിചിത്ര സംഭവങ്ങളുടെ ആരംഭം.

ALSO READ: Viral: ലോകത്തിൽ ഒരാൾ മാത്രം താമസിക്കുന്നയിടം, ആളൊഴിഞ്ഞ് പോയ ആ നഗരങ്ങൾ

ഇതിന് തൊട്ട് പിന്നാലെ ചെമ്മരിയാടുകളെ മേയ്ക്കാനായി പോയ ഒരു ആട്ടിടയനെയും 200 ആടുകളെയും കാണാതായിരുന്നു. അവരെ പിന്നീടൊരിക്കലും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. പിന്നീട് 5 വയസുള്ള ഒരു കുട്ടിയെ ഈ വനത്തിൽ നിന്ന് കാണാതായി. ഈ കുട്ടി 5 വർഷങ്ങൾക്ക് ശേഷം അതെ വസ്ത്രം ധരിച്ച് തിരിച്ചെത്തി. കുട്ടിക്ക് 5 വയസ്സിൽ ഇന്ന് ഒരു വയസ് പോലും കൂടുതൽ തോന്നിച്ചിരുന്നില്ലെന്നും അഭ്യൂഹങ്ങളുണ്ട്.

അതിന് ശേഷം 15-ാം നൂറ്റാണ്ടിലെ ഒരു നാണയവുമായി ഒരു സ്ത്രീയെ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഒരുപ്പാട് വർഷങ്ങൾക്ക് ശേഷം അതെ നാണയവുമായി, വസ്ത്രത്തിന് പോലും ഒരു മാറ്റവുമില്ലാതെ ആ സ്ത്രീയും തിരിച്ച്ചെത്തിയെന്നാണ് പറയപ്പെടുന്നത്. കൂടാതെ വനത്തിലേക്ക് പോയി തിരിച്ചെത്തിയിട്ടുള്ള എല്ലാവരും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‍നങ്ങളുമായി  ആണ്  തിരിച്ചെത്തിയിട്ടുള്ളത്. ഇവിടത്തെ മണ്ണിൽ കാണപ്പെടുന്ന യൂറേനിയത്തിൽ നിന്നുണ്ടാകുന്ന റേഡിയോ ആക്ടിവിറ്റിയാണ് ഇതിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ഈ ഘോരവനത്തിനുള്ളിൽ 200 വർഷത്തോളം പ്രായമുള്ള വനങ്ങൾക്കും പ്രായം തോന്നിക്കില്ലെന്നും പറയപ്പെടുന്നുണ്ട്. ഇവിടത്തെ മരങ്ങൾ എല്ലാം തന്നെ ഒരു വിചിത്രമായ ആകൃതിയിലാണ് വളരുന്നത്. ഇവിടത്തെ എല്ലാ മരങ്ങൾക്കും പകുതി ഭാഗം വെച്ച്  ഒരു വിചിത്രമായ രീതിയിലുള്ള വളവ് ഉണ്ടാകാറുണ്ട്. കൂടാതെ ഇവിടെ ചെടികളോ, പുല്ലോ  പോലും പിടിക്കാത്ത വൃത്തകൃതിയിലുള്ള ഒരു സ്ഥലവും ഈ വനത്തിനുള്ളിൽ ഉണ്ട്. ഈ പ്രദേശത്താണ് കൂടുതലായും വിചിത്രം സംഭവങ്ങൾ നടക്കാറുള്ളത്.

ചെടികൾ ഒന്നും വളരാത്ത ഈ സ്ഥലങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഇവിടത്തെ മണ്ണിൽ ചെടികൾ വളരാത്ത തരത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ വിചിത്ര സംഭവങ്ങൾ ശാസ്ത്രജ്ഞർക്ക് ഇപ്പോഴും ഒരു ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇവിടം മറ്റൊരു മറ്റൊരു പ്രപഞ്ചത്തിലേക്കോ, ലോകത്തിലേക്കോ ഉള്ള കവാടം ആണെന്ന് വിശ്വസിക്കുന്നവർ പോലുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News