Tamilnadu Trip : തിരക്കുകളിൽ നിന്നൊഴിഞ്ഞ് തമിഴ്നാട്ടിലേക്ക് ഒരു ട്രിപ്പ് ആയാലോ? കാണാനുള്ള ചില അടിപൊളി സ്ഥലങ്ങൾ

പച്ച പരവതാനി വിരിച്ച മലകളും, ചായത്തോട്ടങ്ങളും, പുഴകളും, കാടുകളും ഒക്കെ ഇവിടത്തെ ആകർഷണങ്ങളാണ്.

Written by - Zee Malayalam News Desk | Last Updated : Jan 30, 2022, 03:36 PM IST
  • പച്ച പരവതാനി വിരിച്ച മലകളും, ചായത്തോട്ടങ്ങളും, പുഴകളും, കാടുകളും ഒക്കെ ഇവിടത്തെ ആകർഷണങ്ങളാണ്.
  • കൂടാതെ നിരവധി പുരാതനമായ ക്ഷേത്രങ്ങളും ഇവിടെയുണ്ട്.
  • ഇതിൽ ചെന്നൈയും, കന്യകുമാരിയും, മഹാബലിപുരവും ഒക്കെ ഉൾപ്പെടും.
  • ഇത് കൂടാതെ അധികം അറിയപ്പെടാത്ത നിരവധി സുന്ദരമായ സ്ഥലങ്ങളും ഇവിടെയുണ്ട്.
Tamilnadu Trip : തിരക്കുകളിൽ നിന്നൊഴിഞ്ഞ് തമിഴ്നാട്ടിലേക്ക് ഒരു ട്രിപ്പ് ആയാലോ? കാണാനുള്ള ചില അടിപൊളി സ്ഥലങ്ങൾ

ഒരുപാട് അതിസുന്ദരമായ സ്ഥലങ്ങളുള്ള ഒരു സംസ്ഥാനമാണ് തമിഴ്‌നാട്. പച്ച പരവതാനി വിരിച്ച മലകളും, ചായത്തോട്ടങ്ങളും, പുഴകളും, കാടുകളും ഒക്കെ ഇവിടത്തെ ആകർഷണങ്ങളാണ്.കൂടാതെ നിരവധി പുരാതനമായ ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഇതിൽ ചെന്നൈയും, കന്യകുമാരിയും, മഹാബലിപുരവും ഒക്കെ ഉൾപ്പെടും. ഇത് കൂടാതെ  അധികം അറിയപ്പെടാത്ത നിരവധി സുന്ദരമായ സ്ഥലങ്ങളും ഇവിടെയുണ്ട്.

കോട്ടഗിരി 

ഊട്ടി സമീപമുള്ള അതിസുന്ദരമായ ഒരു മലയോര പട്ടണമാണ് കോട്ടഗിരി. കോടനാട് വ്യൂ പോയിന്റും രംഗസ്വാമി സ്തംഭവുമാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും ഉത്തമം. ഈ മാസങ്ങളിൽ ഇവിടത്തെ മഞ്ഞ് മൂടിയ പ്രഭാതങ്ങളും, കോടമഞ്ഞിറങ്ങിയ സന്ധ്യകളും അതീവ സുന്ദരമാണ്.

ALSO READ: Sikkim Travel Guide : സിക്കിമിലേക്ക് ഒരു ട്രിപ്പ് പോയാലോ? പോകേണ്ടത് എപ്പോൾ? കാണേണ്ടത് എന്തൊക്കെ?

ജാവാദി മല നിരകൾ 

നിങ്ങൾക്ക് ശാന്ത സുന്ദരമായ കുറച്ച് നേരം ചിലവഴിക്കാൻ പറ്റിയ സ്ഥലമാണ് ജവാദി മലനിരകൾ. പ്രശസ്തമായ നദിയുടെ കരയിലാണ് ഈ മലനിരകൾ ഉള്ളത്. നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി പച്ചപ്പ് നിറഞ്ഞ അതിസുന്ദരമായ സ്ഥലമാണിത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും ഉത്തമം.

ALSO READ: Jibhi - Tirthan Valley : ജിബി തീർത്ഥൻ വാലിയിലേക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യേണ്ടത് എങ്ങനെ?

പൊള്ളാച്ചി

തമിഴ്നാട്ടിലെ അതിസുന്ദരമായ ഒരു ചെറിയ ശ്രമം പ്രദേശമാണ് പൊള്ളാച്ചി. ഒരു റോഡ് ട്രിപ്പിന് പറ്റിയ സ്ഥലമാണ് ഇവിടം. പാടങ്ങളും, കുന്നുകളും, മലനിരകളും ഒക്കെയായി ഒരു പ്രദേശം. നല്ല സ്വാദിഷ്ടമായ ഭക്ഷണമാണ് ഇവിടത്തെ മറ്റൊരു ആകർഷണം. ആനമല വന്യജീവി സങ്കേതവും അഴിയാർ അണക്കെട്ടും ഇവിടത്തെ പ്രധാന കാഴ്ചകളാണ്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം.

ALSO READ: Budget Trip: തെക്കേ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാവുന്ന സ്ഥലങ്ങൾ

സിരുമലൈ

വെള്ളച്ചാട്ടങ്ങളും, കാടുകളും മലനിരകളും, അരുവികളും ഒക്കെ ചേർന്ന പ്രദേശമാണ് സിരുമലൈ. അധികമാരും സന്ദർശിക്കാത്ത പ്രദേശമാണ് സിരുമലൈ. സമാധാനവും ശാന്തതയുമാണ് ഇവിടത്തെ പ്രത്യേകതകൾ. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News