ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം.
ഇടുക്കിയിലെ ജലാശയങ്ങളുടെ ഓളപ്പരപ്പുകളിലൂടെ, ഒരു യാത്ര, ഹൈറേഞ്ചിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട വിനോദമാണ്. തുലാമഴ പിന്‍വാങ്ങിയതോടെ, ജില്ലയിലെ ബോട്ടിംഗ് സെന്ററുകളില്‍ തിരക്ക് വര്‍ദ്ധിച്ചു. ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾ എത്തുന്നതോടെ ഹൈഡൽ ടൂറിസം മേഖലയിൽ സഞ്ചാരികളുടെ തിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
അഷ്ടമുടി കായലിനോട് ചേർന്ന് കിടക്കുന്ന തൃക്കരുവ പഞ്ചായത്ത് പ്രദേശത്തെ ജനങ്ങളുടെ പ്രധാന വരുമാനം കയർ, മത്സ്യബന്ധന മേഖല ആയിരുന്നു. കയർ മേഖല പ്രതിസന്ധിയിലായതോടെയാണ് മറ്റു തൊഴിലിലേക്ക് പ്രദേശവാസികൾ മാറി തുടങ്ങിയത്.
പ്രതീക്ഷിയ്ക്കാതെ എത്തിയ കുറിഞ്ഞി വസന്തം തേടി ഇടുക്കിയിലേയ്ക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രധാന പാത ഉപേക്ഷിച്ച്, അപകടരമായ പാറകെട്ടുകളിലൂടെ ആളുകള്‍ സഞ്ചരിയ്ക്കുന്നത് ആശങ്ക വിതയ്ക്കുന്നു.
നീലപട്ട് വിരിച്ച, കള്ളിപ്പാറ മലമുകളിലെ കുറിഞ്ഞി കാഴ്ചകള്‍ തേടി എത്തുന്ന സഞ്ചാരികളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിയ്ക്കുകയാണ്. 2018ല്‍ പശ്ചിമഘട്ട മലനിരകളില്‍ വ്യാപകമായി നീലകുറിഞ്ഞി പൂവിട്ടിരുന്നെങ്കിലും മഹാപ്രളയം കാഴ്ചകളില്‍ നിന്നും സഞ്ചാരികളെ അകറ്റി.
ചിനക്കനാലിലെ കൊളുക്കുമല വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ്. ചിനക്കനാൽ പവർഹൗസിന് സമീപം ദേശീയപാതയിലെ വെള്ളച്ചാട്ടം കൊളുക്കുമലയിലെക്ക് പോകുന്ന സഞ്ചാരികളുടെ കണ്ണിന് വിസ്മയകാഴ്ച്ചയെരുക്കി സുന്ദരമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.