ഇടുക്കി: നിനച്ചിരിയ്ക്കാതെ ഇടുക്കിയുടെ മലമടക്കിലേയ്ക്ക് വിരുന്നെത്തിയ നീല കുറിഞ്ഞി വസന്തം പടിയിറങ്ങി. കുറിഞ്ഞി പൂക്കള്‍ കൊഴിഞ്ഞതറിയാതെ, ഇപ്പോഴും നിരവധി സന്ദര്‍ശകരാണ് കള്ളിപ്പാറയിലേയ്ക്ക് എത്തുന്നത്. വരും വര്‍ഷങ്ങളില്‍, പശ്ചിമ ഘട്ട മലനിരകളില്‍ എവിടെയെങ്കിലും കുറിഞ്ഞി പൂക്കള്‍, വിരിയുന്ന പ്രതീക്ഷയിലാണ് സഞ്ചാരികള്‍.
മുന്‍പൊരിയ്ക്കലും സഞ്ചാരികള്‍ എത്തിയിട്ടില്ലാത്ത, കള്ളിപ്പാറയിലേയ്ക്ക്, ലക്ഷകണക്കിന് ആളുകളാണ് കുറിഞ്ഞി കാഴ്ചകള്‍ തേടിയെത്തിയത്. ശാരീരിക അസ്വസ്ഥതകള്‍ മറന്ന് പ്രായമായവര്‍ പോലും മലകയറി. 12 വര്‍ഷത്തിലൊരിയ്ക്കലെത്തുന്ന വിരുന്നകാരനെ കാണാന്‍.
Read Also: Sharon Raj Death: ഷാരോൺ രാജിന്റെ ദുരൂഹമരണം: ജൂസിൽ വിഷം കലർത്തിയെന്ന ആരോപണം നിഷേധിച്ച് പെൺകുട്ടി
തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കള്ളിപ്പാറയുടെ ഭൂപ്രകൃതിയും സഞ്ചാരികളെ ആകര്‍ഷിച്ചു. മലമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ടിക്കറ്റ് ഏര്‍പ്പെടുത്തിയ ശേഷം, ശാന്തന്‍പാറ ഗ്രാമ പഞ്ചായത്തിന് 12 ലക്ഷത്തിലധികം രൂപയുടെ വരുമാനം ലഭിച്ചു. ഒരു മാസത്തോളം, കാഴചയുടെ വസന്തം തീര്‍ത്ത, കുറിഞ്ഞി പൂക്കള്‍ കരിഞ്ഞുണങ്ങി തുടങ്ങി. എങ്കിലും സഞ്ചാരികളുടെ കടന്ന് വരവിന് കുറവില്ല.
ഒരിയ്ക്കലെങ്കിലും കാണമെന്ന് ആഗ്രഹിച്ച, പൂക്കളുടെ അതിമനോഹര കാഴ്ച ലഭിച്ചില്ലെങ്കിലും, കുറച്ചെങ്കിലും കാണാന്‍ സാധിച്ചെന്ന സന്തോഷത്തില്‍ മടങ്ങുന്നവരുമുണ്ട്. നിലവില്‍ കള്ളിപ്പാറയിലുള്ള പൂക്കള്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കൊഴിഞ്ഞുപോകും.
Read Also: Suzuki S-Cross: എസ് ക്രോസ്സിൻറെ ഹൈബ്രിഡ് മോഡൽ, ഗംഭീര ഫീച്ചേഴ്സ്
മുന്‍ വര്‍ഷങ്ങളില്‍ ഇടുക്കിയുടെ അതിര്‍ത്തി മലനിരകളിലെ, വ്യത്യസ്ഥ മേഖകളില്‍ പൂവിട്ടിരുന്നു. വരും വര്‍ഷങ്ങളിലും പശ്ചിമഘട്ടത്തിലെവിടെയെങ്കിലും പൂക്കള്‍ വിരിയുമെന്ന പ്രതീക്ഷയിലാണ് സന്ദര്‍ശകര്‍ മടങ്ങുന്നത്. വരുന്നെത്തിയ നീലവസന്തത്തില്‍ ഇടുക്കിയുടെ ടൂറിസം മേഖലയും ഉണർവിലേക്ക് എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...