Nutrients For Thyroid: രോഗനിർണയം നടത്തിയി ചികിത്സ തേടിയില്ലെങ്കിൽ, തൈറോയ്ഡ് തകരാറുകൾ ഓസ്റ്റിയോപൊറോസിസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. വേഗത്തിൽ ശരീരഭാരം കൂടുന്നത് തൈറോയിഡിന്റെ ആദ്യ സൂചനയാണ്.
തൈറോയ്ഡ് അസന്തുലിതാവസ്ഥ അമിതഭാരത്തിന് കാരണമാകും. ഇത് ഒരുപക്ഷേ ഈ അവസ്ഥയുടെ ആദ്യകാല ലക്ഷണമാണ്. അതിനാൽ, ഈ അവസ്ഥയിൽ ഭാരം നിയന്ത്രിക്കുന്നത് പ്രധാനമാണ്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനത്തിന്റെ അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്.
ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയിഡ്. തെെറോയ്ഡ് പ്രശ്നമുള്ളവർ ഭക്ഷണകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കൂടിയ അളവിൽ കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. തൈറോയ്ഡ് ഗ്രന്ഥി നിയന്ത്രണം, ശരീരഭാരം കുറയ്ക്കൽ തുടങ്ങിയവയ്ക്ക് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.