Thrissur Pooram 2021 : തൃശൂർ പൂരം നടത്തിപ്പിൽ അന്തിമ ധാരണയ്ക്കായി ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരും

രാവിലെ പത്ത് മണിക്ക് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അധ്യക്ഷതയിലാണ് യോഗം. യോഗത്തില്‍ ജില്ലാ കലക്ടറും ജില്ല പൊലീസ് മേധാവിയും ദേവസ്വം ഭാരവാഹികളും പങ്കെടുക്കും. ഓണ്‍ലൈന്‍ മുഖേന യോഗത്തില്‍ പങ്കെടുക്കും

Written by - Zee Malayalam News Desk | Last Updated : Apr 18, 2021, 10:06 AM IST
  • സംസ്ഥാനത്തെ കോവിഡ് സാഹചര്യം മുൻ നിർത്തി തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിൽ അന്തിമ ധാരണ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും യോഗം വിളിച്ചു.
  • രാവിലെ പത്ത് മണിക്ക് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അധ്യക്ഷതയിലാണ് യോഗം.

    യോഗത്തില്‍ ജില്ലാ കലക്ടറും ജില്ല പൊലീസ് മേധാവിയും ദേവസ്വം ഭാരവാഹികളും പങ്കെടുക്കും.
  • തൃശൂ‍ർ പൂരം നടത്തിപ്പ് ആലോചിക്കാന്‍ പാറമേല്‍ക്കാവ്, തുരുവമ്പാടി ദേവസ്വങ്ങളും ഇന്ന് യോഗം ചേരുന്നുണ്ട്.
Thrissur Pooram 2021 : തൃശൂർ പൂരം നടത്തിപ്പിൽ അന്തിമ ധാരണയ്ക്കായി ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരും

Thiruvananthapuram : സംസ്ഥാനത്തെ കോവിഡ് (Covid Second Wave) സാഹചര്യം മുൻ നിർത്തി തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിൽ അന്തിമ ധാരണ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും യോഗം വിളിച്ചു. രാവിലെ പത്ത് മണിക്ക് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയിയുടെ (Chief Secretary VP Joy) അധ്യക്ഷതയിലാണ് യോഗം.
 
യോഗത്തില്‍ ജില്ലാ കലക്ടറും ജില്ല പൊലീസ് മേധാവിയും ദേവസ്വം ഭാരവാഹികളും പങ്കെടുക്കും. ഓണ്‍ലൈന്‍ മുഖേന യോഗത്തില്‍ പങ്കെടുക്കും. തൃശൂ‍ർ പൂരം നടത്തിപ്പ് ആലോചിക്കാന്‍ പാറമേല്‍ക്കാവ്, തുരുവമ്പാടി ദേവസ്വങ്ങളും ഇന്ന് യോഗം ചേരുന്നുണ്ട്.

ALSO READ : Thrissur Pooram 2021 : തൃശൂര്‍ പൂരം കാണാന്‍ രണ്ട് ഡോസ് വാക്സിൻ നി‍ര്‍ബന്ധം, അല്ലെങ്കില്‍ കോവിഡ് RT-PCR നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് വേണം

അതേസമയം സംസ്ഥാന സര്‍ക്കാര്‍ തൃശൂര്‍ പൂരത്തിനുള്ള നിയന്ത്രണം കടുപ്പിച്ച് പുതിയ. നി‍ദേശങ്ങള്‍ ഇറക്കി. നേരത്തെ ഒറ്റ ഡോസ് COVID Vaccine അല്ലെങ്കില്‍ പാസ് മതിയെന്ന് നി‍ര്‍ദേശം പിന്‍വലിച്ച് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്ന് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. 

രണ്ട് ഡോസ് വാക്സിന്‍ എട‌ുക്കാന്‍ സാധിക്കാത്തവര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ എടുത്ത കോവിഡ് RT-PCR നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി പൂരത്തിനായി ഇറക്കിയ .പ്രത്യേ‌‌ക ഉത്തരവില്‍ അറിയിച്ചു. സർക്കാരിന്റെ പുതിക്കിയ നിയന്ത്രണത്തിൽ പാറമേൽക്കാവും തിരുവമ്പാടി ദേവസ്വങ്ങൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

ALSO READ : Thrissur Pooram 2021: പാപ്പാൻമാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, നിബന്ധം, ഫിറ്റ്നസ് പരിശോധിക്കാൻ 40 അംഗ സംഘം

കൂടാതെ വനം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൂരത്തിന് എഴുന്നള്ളിക്കുന്ന എല്ലാ ആനകളുടെയും പാപ്പാന്മാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ഉള്ള പാപ്പാന്മാര്‍ക്ക് മാത്രം ആനകളെ പൂരത്തിന് എത്തിക്കാം.

ആനകളുടെ എണ്ണം പതിവ് പോലെ തന്നെ ആയിരിക്കും. ഇക്കാര്യത്തില്‍ നിയന്ത്രണമില്ല. അതേസമയം ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കാനായി 40 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പൂരത്തിന്റെ തലേന്ന് ആറ് മണിക്ക് മുന്‍പ് ആനകളുടെ ഫിറ്റ്‌നസ് പരിശോധനകള്‍ പൂര്‍ത്തിയാക്കണം.

ALSO READ : Thrissur Pooram: ഇങ്ങിനെയാണ് ഇത്തവണത്തെ പൂരം,ഇത്രയും കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഇന്നലെയാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറിയത്. ഇന്നലെ ഉച്ചയ്ക്ക് തിരുവമ്പാടിയിൽ 11.45നും പാറമേക്കാവില്‍ 12നുമാണ് കൊടിയേറ്റിയത് 12.15നു പാറമേക്കാവ് ഭഗവതി ആറാട്ടിനായി വടക്കുന്നാഥനിലേക്ക് എഴുന്നള്ളി. അഞ്ച് ആനകളുടെ പുറത്തായിരുന്നു എഴുന്നള്ളിപ്പ്. പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ പാണ്ടി മേളം അരങ്ങേറി. തിരുവമ്പാടി  ഭഗവതി മൂന്ന് മണിയോടെ മഠത്തിലെ ആറാട്ടിനായി എഴുന്നള്ളും. 3.30നു നായ്ക്കനാലിലാണു മേളം. 23നാണ് പൂരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News