Thrissur Pooram 2021: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നിർണായക യോഗം ഇന്ന്

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.   

Written by - Zee Malayalam News Desk | Last Updated : Apr 19, 2021, 09:37 AM IST
  • സംസ്ഥാനത്തെ കോവിഡ് സാഹചര്യം മുൻ നിർത്തി തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിൽ അന്തിമ ധാരണ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും യോഗം.
  • രാവിലെ പത്തരയ്ക്ക് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അധ്യക്ഷതയിലാണ് യോഗം.
  • യോഗത്തില്‍ ജില്ലാ കലക്ടറും ജില്ല പൊലീസ് മേധാവിയും ദേവസ്വം ഭാരവാഹികളും പങ്കെടുക്കും.
Thrissur Pooram 2021: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നിർണായക യോഗം ഇന്ന്

തിരുവനന്തപുരം:  തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.  രാവിലെ പത്തരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുന്നത്. 

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം (Thrissur Pooram) നടത്തിപ്പിന് തടസമാകും എന്നാണ് ദേവസ്വങ്ങൾ വിലയിരുത്തുന്നത്.  ആന പാപ്പാന്മാരെ ആർടിപിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം, രോഗലക്ഷണമുളള പാപ്പാന്മാർക്ക് മാത്രം പരിശോധന നടത്തണം, ഒറ്റ ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും പൂരത്തിന് പ്രവേശനം നൽകണം എന്നീ ആവശ്യങ്ങളാണ് ദേവസ്വങ്ങൾ യോഗത്തിൽ പ്രധാനമായും ഉന്നയിക്കുന്നത്.  

Also Read: Thrissur Pooram 2021 : തൃശൂര്‍ പൂരം കാണാന്‍ രണ്ട് ഡോസ് വാക്സിൻ നി‍ര്‍ബന്ധം, അല്ലെങ്കില്‍ കോവിഡ് RT-PCR നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് വേണം

ഈ ആവശ്യങ്ങൾ ഇന്ന് ചീഫ് സെക്രട്ടറിയുടെ മുന്നിൽ വയ്ക്കും എന്നാണ് സൂചന.  പൂരത്തിന്റെ കാര്യത്തിൽ എല്ലാവരും നന്നായി ആലോചിച്ച് ഉത്തമമായ തീരുമാനം എടുക്കണമെന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടിട്ടുള്ളത്.  ഇതിനെക്കുറിച്ച് തന്നോടാരും ഒരഭിപ്രായവും ചോദിച്ചിട്ടില്ലയെന്നും ചോദിച്ചാൽ പറയാമെന്നും അദ്ദേഹം പറഞ്ഞു.  

യോഗത്തില്‍ ജില്ലാ കലക്ടറും ജില്ല പൊലീസ് മേധാവിയും ദേവസ്വം ഭാരവാഹികളും പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ തൃശൂര്‍ പൂരത്തിനുള്ള നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. നേരത്തെ ഇറക്കിയ ഒറ്റ ഡോസ് COVID Vaccine അല്ലെങ്കില്‍ പാസ് മതിയെന്ന നി‍ര്‍ദേശം പിന്‍വലിച്ച് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം എന്നും നിര്‍ബന്ധമാക്കിയിട്ടുണ്ട്,  ഇതിലാണ് ഒരിളവ് ദേവസ്വം ചോദിക്കുന്നത്.   

Also Read: Kamakhya ക്ഷേത്രത്തിന്റെ രഹസ്യം അറിഞ്ഞാൽ ശരിക്കും നിങ്ങൾ ഞെട്ടും

സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്സിന്‍ എട‌ുക്കാന്‍ സാധിക്കാത്തവര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ എടുത്ത കോവിഡ് RT-PCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ പ്രത്യേ‌‌ക ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ ഈ പുതിക്കിയ നിയന്ത്രണത്തിൽ പാറമേൽക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News