തൃശൂര്‍: പൂരം നടത്തിപ്പ് നിയന്ത്രണങ്ങളൊടെ തന്നെ നടത്തും. പരിശോധനയ്ക്ക് ശേഷം മാത്രമേ ആളുകളെ പ്രവേശിപ്പിക്കുള്ളൂ. 45 വയസ്സിന് മുകളിലുവർ വാക്‌സിൻ (Vaccine) എടുത്ത രേഖകൾ ഹാജരാക്കണം. 45 വയസ്സിന് താഴെയുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ ഇന്ന് രാവിലെ 10.30-ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ആരോഗ്യവകുപ്പ് പൂരം (Thrissur Pooram) നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. പൂരം നടത്തുന്നതിലെ അപകടം അറിയിച്ചുകൊണ്ടാണ് ആരോഗ്യ വകുപ്പ് (Health Department) റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആളുകളെ കുറയ്ക്കുന്നതും ആനകളുടെ എണ്ണത്തിൽ കുറവ് വരുത്തുന്നത് മുതലുള്ള എല്ലാ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തിരുന്നു.
ALSO READ: Thrissur pooram: ചീഫ് സെക്രട്ടറി തല യോഗം ഇന്ന്, പൂരം നടക്കുമോ ഇല്ലയോ? ഇന്നറിയാം
ദേവസ്വങ്ങള്‍ പൂരം നടത്താമെന്ന് സര്‍ക്കാരിന്റെ ഉറപ്പില്‍ നേരത്തെ തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ദേവസ്വങ്ങള്‍ (dewasom) ആളുകളെ നിയന്ത്രിക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ പരിഗണനയില്‍ ഉള്ളത് പൊലീസ് ഇടപ്പെട്ട് കാഴ്ചക്കാരെ നിയന്ത്രിക്കുന്നതാണ്.
കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പൂരം നടത്തുന്നത് സ്ഥിതി രൂക്ഷമാകാൻ കാരണമാകുമെന്നും അതി വിപത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ആരോഗ്യ വകുപ്പ് പൂരം നടത്തരുതെന്ന് ആവശ്യപ്പെട്ടത്. മാത്രമല്ല തൃശൂർ പൂരത്തിന് അനുമതി നൽകിയതിൽ സർക്കാർ പുനർവിചിന്തനം നടത്തണെമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
ALSO READ: തൃശ്ശൂർ പൂരം സർക്കാരിന്റെ അനുവാദത്തോടെ,ആനയുടെ എണ്ണം കൂട്ടുന്നതിൽ ഉറച്ച് പാറമേക്കാവ്
തൃശൂർ പൂരം പഴയ പ്രൗഢിയോടും ജനത്തിരക്കോടും നടത്തുന്നത് കേരളത്തെ അപകടത്തിൽ കൊണ്ടെത്തിക്കുമെന്നും ഏറ്റവും കുറഞ്ഞത് 20,000 പേർക്കെങ്കിലും രോഗബാധയുണ്ടാകാൻ സാധ്യതെയുണ്ടെന്നും ആരോഗ്യ വകുപ്പ് (Health Department) മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അത് മാത്രമല്ല 10 ശതമാനം വരെ മരണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കുറവല്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഈ വിവരങ്ങളെല്ലാം ചൂണ്ടി കാട്ടി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഇത് മൂലം ഉണ്ടാകുന്ന സാഹചര്യങ്ങൾക്ക് ആരോഗ്യ വകുപ്പ് ഉത്തരവാദികൾ ആയിരിക്കില്ലെന്നും ഡിഎംഒ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...