കഥകളിസംഗീതത്തിൽ തെക്കൻ ശൈലിയും, വടക്കൻ ശൈലിയും ഒരുപോലെ വഴങ്ങുന്ന കഥകളി സംഗീതജ്ഞൻ ചേർത്തല തങ്കപ്പ പണിക്കർ തൊണ്ണൂറ്റിയഞ്ചാം വയസിലും തന്റെ സംഗീതസപര്യ തുടരുകയാണ്. പ്രായം തോൽക്കുന്നു ഒരു പ്രതിഭയുടെ മുന്നിൽ.. ഇന്നും കഥകളിപദങ്ങൾ പൊലിമ ചോരാതെ ആലപിക്കുമ്പോൾ ആ മഹാനായ കലാകാരന്റെ സ്വരം പതറുന്നില്ല.
കമൽഹാസന്റെ പുതിയ ചിത്രമായ വിക്രം തിയേറ്ററുകൾ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ തുടക്കം തന്നെ കമൽഹാസൻ ആലപിക്കുന്ന പത്തല...പത്തല എന്ന ഗാനത്തിലൂടെയാണ്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഈ പാട്ട് എഴുതിയതും കമൽഹാസനാണ്. കമൽഹാസനും അനിരുദ്ധും ചേർന്നാണ് ആലാപനം. ഹിറ്റ് ഗാനത്തിന് റിമീക്സ് ഒരുക്കിയിരിക്കുകയാണ് കടുത്ത കമൽഹാസൻ ഫാനും നടനുമായ സുനിൽ സൂര്യ.
ബുള്ളെ ഷായുടെ ഒരു പഴയ സൂഫി ഗാനമായ 'ധയ്യ ധയ്യയിൽ' നിന്ന് പ്രചേദനം ഉൾക്കൊണ്ടാണ് ഗുൽസർ 'ഛയ്യ ഛയ്യ' എന്ന ഗാനത്തിന് വരികൾ എഴുതിയത്. ഗുൽസറിന്റെ മനോഹരമായ വരികൾക്ക് എ.ആർ റഹ്മാൻ സംഗീതം പകർന്നതോടെ 'ഛയ്യ ഛയ്യ' എന്ന മികച്ച ഗാനം പിറന്നു.
തന്റെ പ്രസംഗത്തിനിടെ " താമര പൂക്കുന്ന തമിഴകം താണ്ടി ശ്രീ മലയാളത്തിൽ വന്ന കാറ്റേ " എന്നു തുടങ്ങുന്ന സുന്ദരമായ വരികൾ മനോഹരമായി ആലപിച്ച് കളക്ടർ ദിവ്യാ എസ് അയ്യർ സദസിനെ അത്ഭുതപ്പെടുത്തുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.