മുടിയേറ്റ് എന്ന കലാരൂപത്തെ ആസ്പദമാക്കി ഒരു കൂട്ടം യുവാക്കൾ നിർമ്മിച്ച കൂളി എന്ന മ്യൂസിക്കൽ വീഡിയോ ശ്രദ്ധേയമാകുന്നു. ഹാസ്യകഥാപാത്രമായ കൂളി എന്നയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന വേദനാജനകമായ സംഭവങ്ങൾ സമകാലിക ചർച്ച വിഷയമാക്കി അവതരിപ്പിക്കുന്നതാണ് മ്യൂസിക്കൽ വീഡിയോയുടെ ഇതിവൃത്തം. മധ്യകേരളത്തിൻ്റെ ഗ്രാമീണ ഭംഗിയും നൈർമല്യവും നിറഞ്ഞുനിൽക്കുന്ന നാലരമിനിറ്റ് ദ്യൈർഘമുള്ള മ്യൂസിക്കൽ വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.
നവാഗത സംവിധായകൻ ധനേഷ് യാദവ് സംവിധാനം ചെയ്ത വീഡിയോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ രവീന്ദ്രനാണ്.അവഗാമ പ്രൊഡക്ഷൻസിന് വേണ്ടി അഭിലാഷ് പവിത്രനും, മഹിഷ അഭിലാഷും ചേർന്നാണ് വീഡിയോയുടെ നിർമ്മാണം. വിഷ്ണുദാസിൻ്റെ സംഗീതത്തിൽ പുറത്തിറങ്ങിയിരിക്കുന്ന വീഡിയോക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രശസ്ത ക്യാമറമാൻ ശരത് ബോസാണ്.
മുടിയേറ്റ് എന്ന കലാരൂപത്തിൻ്റെ ദൃശ്യാവിഷ്കാരം വീഡിയോക്ക് മാറ്റുകൂട്ടുന്നുണ്ട്. തനത് ശൈലിയിലൂടെ കലാരൂപത്തെ അവതരിപ്പിച്ചിരിക്കുന്ന കുളി മധ്യ തിരുവിതാംകൂറിൽ നിലനിൽക്കുന്ന ഒരു കുടുംബത്തിൻ്റെ ജീവിതവും വരച്ചുകാട്ടുന്നു. നാലര മിനിറ്റ് നീണ്ടു നിൽക്കുന്ന മ്യൂസിക്കൽ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...