ലോ ഓഫീസർ കേട്ട് മറന്ന ഗാനം വീണ്ടും പാടി കളക്ടർ ദിവ്യ എസ് അയ്യർ

തന്റെ പ്രസംഗത്തിനിടെ "  താമര പൂക്കുന്ന തമിഴകം താണ്ടി ശ്രീ മലയാളത്തിൽ വന്ന കാറ്റേ " എന്നു തുടങ്ങുന്ന സുന്ദരമായ വരികൾ  മനോഹരമായി ആലപിച്ച് കളക്ടർ ദിവ്യാ എസ് അയ്യർ സദസിനെ അത്ഭുതപ്പെടുത്തുകയായിരുന്നു.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 27, 2022, 02:01 PM IST
  • ജില്ലാ റവന്യു കലോത്സവത്തിന്‍റെ ഉത്ഘാടന വേദിയിലാണ് കളക്ടർ ദിവ്യാ എസ് അയ്യർ ലളിതഗാനം പാടി സദസിനെ കൈയ്യിലെടുത്തത്.
  • പ്രസംഗത്തിനിടെ " താമര പൂക്കുന്ന തമിഴകം താണ്ടി ശ്രീ മലയാളത്തിൽ വന്ന കാറ്റേ " എന്നു തുടങ്ങുന്ന സുന്ദരമായ വരികൾ മനോഹരമായി ആലപിച്ച് കളക്ടർ
  • കോവിഡ് മഹാമാരിയുടെയും രണ്ട് പ്രളയത്തിന്റെയും ഇടവേളയ്ക്ക് ശേഷമാണ് പത്തനംതിട്ടയില്‍ വീണ്ടും ജില്ലാ റവന്യൂ കലോത്സവം എത്തുന്നത്.
ലോ ഓഫീസർ കേട്ട് മറന്ന ഗാനം വീണ്ടും പാടി കളക്ടർ ദിവ്യ എസ് അയ്യർ

പത്തനംതിട്ട: ഏറെ വർഷങ്ങൾക്ക് മുൻപ് കേട്ട് മറന്ന ലളിത ഗാനം അന്വേഷിച്ച് ലോ ഓഫീസർ. വർഷങ്ങൾ നീണ്ട അന്വേഷണത്തിലും ആർക്കും അറിയില്ല എന്ന് അദ്ദേഹം വിധിയെഴുതിയ ലളിതഗാനം റവന്യു കലാത്സവത്തിൽ പാടി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ സദസിനെ കൈയ്യിലെടുത്തു.

ജില്ലാ റവന്യു കലോത്സവത്തിന്‍റെ ഉത്ഘാടന വേദിയിലാണ് കളക്ടർ ദിവ്യാ എസ് അയ്യർ ലളിതഗാനം പാടി സദസിനെ കൈയ്യിലെടുത്തത്. ചടങ്ങിൽ ആശംസാ പ്രസംഗം നടത്തിയ ലോ ഓഫീസർ ശ്രീകേഷ് , വർഷങ്ങൾക്ക് മുൻപ് താൻ ആകാശവാണിയിൽ കേട്ടുട്ടുമറന്ന ഒരു ലളിതഗാനത്തെപ്പറ്റിയുള്ള ഒർമ്മ സദസിനോട് പങ്കുവച്ചത്. 

Read Also: Iftar: ഇങ്ങനെ സ്നേഹിക്കുന്നവരും ഈ ലോകത്തുണ്ട്; അതാണ് ഇരിമ്പിളിയം കാട്ടുമാടം ഇല്ലത്തെ ഇഫ്താർ

പിന്നീട് ഒരുപാട് അന്വേഷിച്ചെങ്കിലും ആ ലളിതഗാനം അറിയാവുന്നവരെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നും അദേഹം നിരാശയോടെ  പറയുമ്പോൾ, ഒരു ചെറു ചിരിയോടെ ദിവ്യാ എസ് അയ്യരും വേദിയിൽ ഇരിക്കുന്നുണ്ടായിരുന്നു. സദസിലും ഈ ലളിതഗാനം അറിയുന്നവരായി ആരും ഉണ്ടായിരുന്നില്ല. 

എന്നാൽ തന്റെ പ്രസംഗത്തിനിടെ "  താമര പൂക്കുന്ന തമിഴകം താണ്ടി ശ്രീ മലയാളത്തിൽ വന്ന കാറ്റേ " എന്നു തുടങ്ങുന്ന സുന്ദരമായ വരികൾ  മനോഹരമായി ആലപിച്ച് കളക്ടർ ദിവ്യാ എസ് അയ്യർ സദസിനെ അത്ഭുതപ്പെടുത്തുകയായിരുന്നു.

Read Also: റോഡ് പണിയുടെ പേരിൽ വീടിന്റെ ഗേറ്റും മതിലും അനുവാദമില്ലാതെ പൊളിച്ചുമാറ്റി

ഏപ്രിൽ 18ന് തുടങ്ങിയ ജില്ലാ റവന്യൂ കലോത്സവം ഏപ്രിൽ 27ന് അവസാനിക്കും.  18, 19 തീയതികളില്‍ സ്പോര്‍ട്സ്, അത്​ലറ്റിക്സ് മത്സരങ്ങളും 22, 23 രചനാ മത്സങ്ങളും 26, 27 തിയതികളിൽ കലോത്സവുമാണ് നടക്കുന്നത്. നൂറുകണക്കിന് പേർ വിവിധ മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യുകയും മത്സരിക്കുകയും ചെയ്തു. 

കോവിഡ് മഹാമാരിയുടെയും രണ്ട് പ്രളയത്തിന്റെയും ഇടവേളയ്ക്ക് ശേഷമാണ് പത്തനംതിട്ടയില്‍ വീണ്ടും ജില്ലാ റവന്യൂ കലോത്സവം എത്തുന്നത്. ആവേശപൂർവമാണ് കലോത്സവത്തിന്റെ മത്സരങ്ങൾ നടന്നത്. വൻ പങ്കാളിത്തം മത്സര പരിപാടികൾക്കുണ്ടായി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News