Sooryavanshi : സൂര്യവൻഷിയിലെ പാട്ടിന്റെ ടീസറെത്തി; ഈ ദീവാലി അടിപൊളിയാക്കാൻ അക്ഷയും, രൺവീറും അജയിയും എത്തുന്നു

ചിത്രം നവംബർ 5 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Oct 20, 2021, 01:32 PM IST
  • ചിത്രത്തിൽ അക്ഷയ് കുമാറാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
  • ഗാനത്തിൽ അക്ഷയ കുമാറിനോടൊപ്പം തന്നെ രൺവീർ സിങും, അജയ് ദേവ്ഗണും എത്തുന്നുണ്ട്. ചിത്രത്തിൽ അതിഥി താരങ്ങളായി ആണ് ഇരുവരും എത്തുന്നത്.
  • ചിത്രം നവംബർ 5 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
  • റിലയൻസ് എന്റർടൈൻമെന്റിന്റെ ബാന്നറിൽ ചിത്രം നിർമ്മിക്കുന്നത് രോഹിത് ഷെട്ടി പിക്ചർസും, ധർമ്മ പ്രൊഡക്ഷന്സും കേപ്പ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി ആണ്.
Sooryavanshi : സൂര്യവൻഷിയിലെ പാട്ടിന്റെ ടീസറെത്തി; ഈ ദീവാലി അടിപൊളിയാക്കാൻ അക്ഷയും, രൺവീറും അജയിയും എത്തുന്നു

Mumbai :  സൂര്യവന്സിയിലെ (Sooryavanshi) ആദ്യ ഗാനമായ ഐല രെ ഐലാ (Aila Re Ailaa) എന്ന ഗാനത്തിന്റെ ടീസറെത്തി (Song teaser). ഗാനത്തിൽ സിംഘവും, സിംബയും സൂര്യവൻഷിയും ഒരുമിച്ചാണ് എത്തുന്നത്. ചിത്രത്തിൽ അക്ഷയ് കുമാറാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഗാനത്തിൽ അക്ഷയ കുമാറിനോടൊപ്പം തന്നെ രൺവീർ സിങും, അജയ് ദേവ്ഗണും എത്തുന്നുണ്ട്. ചിത്രത്തിൽ  അതിഥി താരങ്ങളായി ആണ് ഇരുവരും എത്തുന്നത്.

ചിത്രം നവംബർ 5 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. കോവിഡ് രണ്ടാം തരംഗത്തിന് (Covid Second Wave) ശേഷം ഒക്ടോബർ 22 മുതൽ മഹാരാഷ്ട്രയിൽ തീയേറ്ററുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അക്ഷയ കുമാർ (Akshay Kumar) തന്റെ ഏറ്റവും പുതിയ ചിത്രം സൂര്യവൻഷിയുടെ (Sooryavanshi ) റിലീസ് പ്രഖ്യാപിച്ചത്.

ALSO READ: Akshay Kumar's Sooryavanshi : മഹാരാഷ്ട്രയിൽ തീയേറ്ററുകൾ ഉടൻ തുറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സൂര്യവൻഷിയുടെ റിലീസ് പ്രഖ്യാപിച്ച് അക്ഷയ് കുമാർ

അക്ഷയ് കുമാറും (Akshay Kumar) കത്രീന കൈഫും (Kathrina Kaif) പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സൂര്യവൻഷി. റിലയൻസ് എന്റർടൈൻമെന്റിന്റെ ബാന്നറിൽ ചിത്രം നിർമ്മിക്കുന്നത് രോഹിത് ഷെട്ടി പിക്ചർസും, ധർമ്മ പ്രൊഡക്ഷന്സും കേപ്പ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി ആണ്. ആഗോളതലത്തിലായിരിക്കും ചിത്രം റിലീസ് (Release) ചെയ്യുന്നതെന്ന് അക്ഷയ് കുമാർ തന്റെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

ALSO READ: Akshay Kumar - Katrina Kaif ചിത്രം Sooryavanshi ഉടൻ തന്നെ തീയേറ്ററുകളിലെത്തും

ആദ്യം 2020 മാർച്ച് 24 ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് (Covid 19) മഹാമാരി മൂലവും തീയേറ്ററുകൾ പൂട്ടിയത് മൂലവും ചിത്രത്തിന്റെ റിലീസിങ് തീയതി മാറ്റി വെയ്ക്കുകയായിരുന്നു. അന്ന് മുതൽ ആരാധകർ അക്ഷമരായി ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. എപ്പോൾ ചിത്രം ഈ കൊല്ലം ദീപാവലിക്കെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ALSO READ: Bhramam Movie : 'ഇവൻ അധോലോകത്തെ വെല്ലുന്ന സൈസാണ്' പൃഥ്വിരാജ് അന്ധനായി എത്തുന്ന ഭ്രമത്തിന്റെ ടീസർ പുറത്തിറങ്ങി

ചിത്രം OTT പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും  ചിത്രത്തിന്റെ നിർമ്മാതാക്കൾ ചിത്രം തീയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യൂവെന്ന് അറിയിക്കുകയായിരുന്നു.  കോവിഡ് മഹാമാരിക്ക് തിയേറ്റർ റിലീസ് നിർത്തി വെച്ചതിന് ശേഷമുള്ള നല്ലൊരു അനുഭൂതി നല്കാൻ സുര്യവൻഷിക്ക് കഴിയുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News