ഒരു മാസം നീണ്ട പരിശീലനത്തിലൊടുവിൽ പുന്നമടക്കായലിൽ നാളെ ചുണ്ടൻ വള്ളങ്ങളുടെ പോരാട്ടമാണ്. 1200 മീറ്റർ നീളമുള്ള ട്രാക്കിൽ 20 ചുണ്ടൻ വള്ളങ്ങളും 79 കളിവള്ളങ്ങളും മത്സരിക്കും. ഒന്നിനൊന്ന് മികവാർന്ന താകും ഓരോ ഹീറ്റ്സും. നെഹ്റുവിന്റെ കൈയ്യൊപ്പ് ചാർത്തിയ വെള്ളിക്കപ്പ് ആര് നേടും എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികൾ കാത്തിരുന്ന ദിവസം ആഗതമാവുകയാണ്. അതിനു മുന്നോടിയായുള്ള തീവ്ര പരിശീലനത്തിലാണ് ബോട്ട് ക്ലബ്ബുകൾ. പടക്കളത്തിലേക്ക് ഇറങ്ങാൻ ചുണ്ടനിലെ യോദ്ധാക്കളെ പ്രാപ്തരാക്കുന്നത് ചിട്ടയോടെയുള്ള കഠിനമായ പരിശീലനമാണ്.
ഇതുകൊണ്ട് തന്നെ ഒരിടവേളയ്ക്ക് ശേഷം നടത്തുന്ന ജലമേള എന്ന നിലയിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് ലക്ഷ്യംവെക്കുന്നത്. സെപ്റ്റംബർ നാലിനാണ് ഇത്തവണത്തെ ജലമേള. പ്രചാരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.
കടയിൽ എപ്പോഴും പാട്ട് മുഴുങ്ങി കേൾക്കും. പാട്ടിന്റെ ഈണത്തിനൊത്ത് ചുവട് വച്ചാണ് കോയാപ്പു കുലുക്കി സർബത്ത് ഉണ്ടാക്കുന്നത്. ഇത് വളരെ രസമുള്ള ഒരു കാഴ്ച്ചയാണ്. എന്നും രാവിലെ 9 മണിയോടെ കോയാപ്പു കട തുറക്കും. പിന്നെ രാത്രി 9 മണിയോളം ഇയാൾ കടയിൽത്തന്നെ ഉണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.