പുന്നമടയിൽ തുഴയുടെ തുടിതാളത്തിന് ദിവസങ്ങൾ മാത്രം; വാശിയേറി അവസാനഘട്ട തയ്യാറെടുപ്പുകൾ

ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികൾ കാത്തിരുന്ന ദിവസം ആഗതമാവുകയാണ്. അതിനു മുന്നോടിയായുള്ള തീവ്ര പരിശീലനത്തിലാണ് ബോട്ട് ക്ലബ്ബുകൾ.  പടക്കളത്തിലേക്ക് ഇറങ്ങാൻ ചുണ്ടനിലെ യോദ്ധാക്കളെ പ്രാപ്തരാക്കുന്നത് ചിട്ടയോടെയുള്ള കഠിനമായ പരിശീലനമാണ്.

Edited by - Zee Malayalam News Desk | Last Updated : Aug 28, 2022, 02:01 PM IST
  • സെപ്റ്റംബർ നാലിന് നടക്കുന്ന ജലമേളയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.
  • ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികൾ കാത്തിരുന്ന ദിവസം ആഗതമാവുകയാണ്.
  • ഇത്തവണ ഒൻപത് വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് പുന്നമട കായലിൽ മാറ്റുരക്കുന്നത്.
പുന്നമടയിൽ തുഴയുടെ തുടിതാളത്തിന് ദിവസങ്ങൾ മാത്രം; വാശിയേറി അവസാനഘട്ട തയ്യാറെടുപ്പുകൾ

ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിനായുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ആലപ്പുഴയിലെ ബോട്ട് ക്ലബുകൾ. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ജലമാമാങ്കത്തിന് ചിട്ടയായ പരിശീലനമാണ് ക്ലബുകൾ നടത്തുന്നത്. സെപ്റ്റംബർ നാലിന് നടക്കുന്ന ജലമേളയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.

ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികൾ കാത്തിരുന്ന ദിവസം ആഗതമാവുകയാണ്. അതിനു മുന്നോടിയായുള്ള തീവ്ര പരിശീലനത്തിലാണ് ബോട്ട് ക്ലബ്ബുകൾ.  പടക്കളത്തിലേക്ക് ഇറങ്ങാൻ ചുണ്ടനിലെ യോദ്ധാക്കളെ പ്രാപ്തരാക്കുന്നത് ചിട്ടയോടെയുള്ള കഠിനമായ പരിശീലനമാണ്. 

Read Also: MV Govindan Master | എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി ആകും

കരയിലും വെള്ളത്തിലും ഒരേ പോലെ പരിശീലനം വേണ്ട കായിക ഇനമാണ് എന്നത് കൊണ്ട് തന്നെ അതിനായി പ്രത്യേകം കായിക പരിശീലകനെയും ബോട്ട് ക്ലബുകൾ നിയോഗിച്ചിട്ടുണ്ട്. തുഴച്ചിലിന്റെ താളം ഹൃദയതാളമാക്കിയാണ് ഓരോ തുഴച്ചിലുകാരനും ചുണ്ടനിലേറുന്നത്. തുഴകളുടെ സമന്വയ ചലനം സ്വായത്തമാക്കാൻ മനസ്സാന്നിധ്യവും വിജയത്തിന് അനിവാര്യമാണ്.

ഇത്തവണ ഒൻപത് വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് പുന്നമട കായലിൽ മാറ്റുരക്കുന്നത്. ഇവയിൽ 22 ചുണ്ടൻ വള്ളങ്ങളാകും ആഘോഷങ്ങളുടെ കേന്ദ്ര ബിന്ദു. പല ക്ലബുകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും പരിശീലനത്തെ അവ ബാധിച്ചിട്ടില്ല.

Read Also: Kodiyeri Balakrishnan| കോടിയേരി ചികിത്സക്കായി ചെന്നൈക്ക് ; പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയും

പുന്നമടയുടെ ഓളങ്ങളെ ഭേദിച്ച് കുതിച്ചുപായുന്ന കരിനാഗങ്ങളിൽ ഓരോ തുഴച്ചിലുകാരനും  തുഴഞ്ഞു കയറുന്നത് കായികപ്രേമികളുടെ നെഞ്ചകങ്ങളിലേക്കാണ്. കഠിനമായ പരിശീലനും വാശി ഏറിയ മത്സരത്തിനൊടുവിൽ നെഹ്‌റുവിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളികപ്പിൽ  ആര് മുത്തമിടുമെന്ന് കാണാൻ ഇനി സെപ്റ്റംബർ നാലു വരെ കാക്കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News