NIA raid in Kerala: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. പത്തനംതിട്ടയിലാണ് എൻഐഎയുടെ റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുന്നത്.
ഇന്ന് രാവിലെയാണ് ബഫർ സോൺ വിഷയത്തിൽ വ്യാപക പ്രതിഷേധവുമായി ഏഞ്ചൽവാലി നിവാസികൾ രംഗത്തെത്തിയത്. കഴിഞ്ഞദിവസം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ ജനമാസ മേഖല ബഫർ സോണിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വ്യാപക പരാതികളാണ് നാട്ടുകാർ ഉയർത്തിയത്.
Suicide Case: ഫെയ്സ്ബുക്ക് വഴി ഒരു വർഷമായി പരിചയത്തിലുള്ള ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഒന്നിച്ചു മരിക്കാനുള്ള തീരുമാനത്തിലാണ് ഇവർ മുറിയെടുത്തതെന്നും യുവതി പറഞ്ഞു.
ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം.
നിർമ്മിച്ചത് നാട്ടിലെ ചെറുപ്പക്കാരുടെ സൗഹൃദ കൂട്ടായ്മയാണ്. മുള, ഈറ, കമുകിൻ തടി, ഓല എന്നിവ ഉപയോഗിച്ചാണ് തീർത്തും പ്രകൃതി സൗഹൃദമായി ഈ വെയിറ്റിങ്ങ് ഷെഡ് നിർമ്മിച്ചത്. മഴയും വെയിലും കൊണ്ട് നാട്ടിലെ സ്കൂൾകുട്ടികൾ ബസ് കയറാൻ നിൽക്കുന്നത് കണ്ടാണ് ഇത്തരമൊരു വെയിറ്റിങ്ങ് ഫെഡ് നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾ പറഞ്ഞു.
വനം വകുപ്പും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരു സ്ഥലത്തെത്തി പരിശോധന ധന നടത്തി. മാത്യൂസിന്റെ തോട്ടം സൂക്ഷിപ്പുകാരനായ കുഞ്ഞുഞ്ഞാണ് അടുകൾ ചത്തു കിടക്കുന്നതായി കണ്ടത്. ആട്ടിൻ കൂട്ടിലും പരിസരത്തുമായിട്ടാണ് ആടുകളെ കണ്ടത്. കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകൾ അധികദൂരത്തായി കാണപ്പെട്ടതും സംശയം ജനിപ്പിക്കുന്നു.
ബാർട്ടർ സമ്പ്രദായം എന്ന ഉത്പ്പന്ന കൈമാറ്റ വ്യവസ്ഥയിൽ ആരംഭിച്ച്, തിരുവിതാംകൂർ രാജാക്കൻമ്മാരും പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനിയും സ്വതന്ത്ര ഇന്ത്യയും പുറത്തിറക്കിയ നാണയങ്ങളെ മാദ്ധ്യമമാക്കി നടന്നുവന്നിരുന്ന തെള്ളിയൂർ വൃശ്ചിക വാണിഭം എന്ന പ്രശസ്തമായ വ്യാപാരമേളക്ക് കറൻസിയുടെ വിനിമയ കാലവും കടന്ന് ഡിജിറ്റൽ പണമിടപാടിന്റെ കാലത്തും പ്രൗഡിക്കൽപ്പവും മങ്ങലേറ്റിട്ടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.