നഗരത്തിൽ അനധികൃത കശാപ്പ് വ്യാപകമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ നൽകിയ ഉത്തരവിനെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിശോധനക്കെത്തിയത്.
മാലിന്യസംസ്കരണ പ്ലാന്റ് പ്രവര്‍ത്തനരഹിതമായതിനാല്‍ കെട്ടുകണക്കിന് മാലിന്യമാണ് ചന്തയില്‍ കുന്നുകൂടി കിടക്കുന്നത്. ഇത് കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. താലൂക്ക് വികസന സമിതി യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യുകയും മാലിന്യസംസ്കരണം അടിയന്തരമായി നടപ്പാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തിരുന്നു.
വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന നാരങ്ങാനം ചെറുകോൽ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിക്കായി സർക്കാർ 89 കോടി രുപ അനുവദിച്ചെങ്കിലും വാട്ടർ ടാങ്കിന് സ്ഥലം ലഭിക്കാതെ ഏറെക്കാലമായി പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു.
1,300 കോടി രൂപയാണ് കായികരംഗത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള 1000 കോടിയും അനുബന്ധഫണ്ടില്‍ നിന്ന് 300 കോടി രൂപയുമാണ് വകയിരുത്തിയത്.
വർഷങ്ങൾക്ക് മുൻപ് സാറാമ്മ തോമസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഐസിഡിഎസ്സിന്റെ ഓഫീസ് വാടകക്ക് പ്രവർത്തിച്ചിരുന്നു. അവിടെ ജീപ്പ് പാർക്ക് ചെയ്യാൻ ഇടമില്ലാത്തതിനാൽ സമീപത്തുള്ള സാറാമ്മയുടെ വീട്ട് മുറ്റത്ത് ജീപ്പ് ഇടാൻ കുടുംബവും സൗകര്യം ഒരുക്കി നൽകിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.