പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. തിരുവല്ലയിലും ഏനാത്തുമാണ് വാഹനാപകടങ്ങൾ ഉണ്ടായത്. തിരുവല്ലയില്‍ ബൈക്ക് ടാങ്കര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തിരുവല്ലയിലുണ്ടായ അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഏനാത്ത് ബൈക്ക് പോസ്റ്റിലിടിച്ച് ഇലങ്ക മംഗല സ്വദേശി തുളസീധരന്‍ മരിച്ചു. പുതുവർഷാരംഭത്തിൽ സംസ്ഥാനത്ത് നിരവധി വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇടുക്കി അടിമാലിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ഒരാൾ മരിച്ചു. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസിനടിയില്‍ നിന്നാണ് മിൽഹാജിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ നാൽപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വളാഞ്ചേരി റീജിയണൽ കോളേജിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
ALSO READ: Accident: ആലപ്പുഴയിൽ പോലീസ് ജീപ്പിടിച്ച് രണ്ട് മരണം; അപകടം പുലർച്ചെ
ആലപ്പുഴ തലവടിയിൽ പോലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പാണ് യുവാക്കളെ ഇടിച്ചത്. അതേസമയം ഡ്രൈവർ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ബീച്ചിൽ പുതുവത്സരം ആഘോഷിച്ച് കോട്ടയത്തേക്ക് തിരിച്ച് മടങ്ങുമ്പോഴാണ് അപകടം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...