Viral Video : കലോത്സവത്തിൽ കളക്ടറുടെ തകർപ്പൻ ഡാൻസ് ; എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത് കളക്ടർ ദിവ്യ എസ് ആയ്യർ

വിദ്യാർഥികളുടെ നൃത്തം സംഘത്തിനോടൊപ്പം ചേർന്ന് ചുവടുകൾ വെക്കുന്ന ദിവ്യ എസ് ഐയ്യരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്.

Written by - Jenish Thomas | Last Updated : Mar 31, 2022, 10:34 PM IST
  • എംജി സർവകലാശാലയുടെ പ്രചാരണാർഥം പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ വിദ്യാർഥികൾ നടത്തിയ ഗ്രൂപ്പ് ഡാൻസിലാണ് കളക്ടർ പങ്കെടുത്തത്.
  • വിദ്യാർഥികളുടെ നൃത്തം സംഘത്തിനോടൊപ്പം ചേർന്ന് ചുവടുകൾ വെക്കുന്ന ദിവ്യ എസ് ഐയ്യരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്.
Viral Video : കലോത്സവത്തിൽ കളക്ടറുടെ തകർപ്പൻ ഡാൻസ് ; എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത് കളക്ടർ ദിവ്യ എസ് ആയ്യർ

Viral Video : കളക്ടർ എന്ന പദവി ഓഫീസിൽ ഇരുന്ന് ഒപ്പിട്ട് ഇരിക്കുന്നതല്ല എന്ന് കാണിച്ച് നിരവധി കളക്ടർമാർ നമ്മുടെ കേരളത്തിലുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന കളക്ടർ ബ്രോയ്ക്കും വെള്ളപ്പൊക്ക സമയത്ത് സന്നദ്ധ പ്രവർത്തകർക്കൊപ്പം ഇറങ്ങി പ്രവർത്തിച്ച വാസുകി ഐഎഎസ് തുടങ്ങിയവർക്ക് വലിയ തോതിൽ ഫാൻസ് തന്നെയുണ്ട്. ഇവർക്കിടെയിൽ തന്നെയുള്ള മറ്റൊരു താരമാണ് പത്തനംതിട്ട ജില്ല കളക്ടറായ ദിവ്യ എസ് അയ്യരും. 

പല മേഖലകളിലും തന്റെ കളക്ടർ എന്ന പദവി അൽപം മാറ്റിനിർത്തി ദിവ്യ ഇറങ്ങി പ്രവർത്തിക്കുന്നത് പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ ദിവ്യ എസ് അയ്യരുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. 

ALSO READ : Viral Video: ബാഹുബലി സ്റ്റൈലിൽ ആനപ്പുറത്ത് കയറി പാപ്പാൻ, ഇതാണ് യഥാർഥ ബാഹുബലിയെന്ന് സോഷ്യൽ മീഡിയ

എംജി സർവകലാശാലയുടെ പ്രചാരണാർഥം പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ വിദ്യാർഥികൾ നടത്തിയ ഗ്രൂപ്പ് ഡാൻസിലാണ് കളക്ടർ പങ്കെടുത്തത്. വിദ്യാർഥികളുടെ നൃത്തം സംഘത്തിനോടൊപ്പം ചേർന്ന് ചുവടുകൾ വെക്കുന്ന ദിവ്യ എസ് ഐയ്യരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. 

വീഡിയോ കാണാം 

നേരത്തെ കളക്ടർ എന്ന പദിവിക്ക് പുറമെ ദിവ്യയെ പലപ്പോഴായി സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ശബരിമല പമ്പയിൽ തങ്ക അങ്കിയെ സ്വീകരിച്ചപ്പോൾ ദിവ്യ എസ് ഐയ്യർ അയ്യപ്പകീർത്തനം പാടിയതും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News