Monkeypox: മങ്കിപോക്സ്‌ വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ

Monkeypox: സാധാരണ ആഫ്രിക്കയിൽ മാത്രം വ്യാപിച്ചിരുന്ന ഈ രോഗം ഇത്രയധികം രാജ്യങ്ങളിൽ പടരുന്നുവെന്നത് ജാഗ്രത വേണ്ട വിഷയമാണ്. ഇപ്പോഴുണ്ടായ വ്യാപനത്തിൻറെ യഥാർത്ഥ ഉറവിടം വ്യക്തമല്ലാത്തതും ആശങ്കയാണെന്നും ഡോക്ടർമാർ അറിയിച്ചു.

Written by - Ajitha Kumari | Last Updated : Jul 15, 2022, 10:48 AM IST
  • മങ്കിപോക്സ്‌ വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ
  • സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽകാനാണ് സംഘം എത്തുന്നത്
  • കേരളത്തിലെ സ്ഥിതി സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ് സംഘം
Monkeypox:  മങ്കിപോക്സ്‌ വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ

തിരുവനന്തപുരം: Monkeypox: മങ്കിപോക്സ് (monkey pox) കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്ര സംഘം(central team) ഇന്ന് കേരളത്തിലെത്തും.  സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽകാനാണ് സംഘം എത്തുന്നത്. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്.  സംഘത്തിൽ ഒരു മലയാളിയുമുണ്ട്. കേരളത്തിലെ സ്ഥിതി സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ് സംഘം.  മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Also Read: Monkeypox: കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു; റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലെ ആദ്യത്തെ കേസ്

കേരളത്തിൽ ആവശ്യമെങ്കിൽ കൂടുതൽ പേരെ ആശുപത്രികളിലെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി എടുക്കും. പോസിറ്റിവ് ആയ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ അടുത്തു യാത്ര ചെയ്ത 11 പേർ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവരോട് സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.  ചികിത്സ, ഐസൊലേഷൻ, വിമാന താവളങ്ങളിൽ  നിരീക്ഷണം ഉൾപ്പടെ വിശദമായ മാർഗ രേഖയും തയാറാണ്. ഇതിനിടയിൽ ലോകത്ത് നിലവിൽ പടരുന്ന മങ്കി പോക്സിൻറെ ഉറവിടം വ്യക്തമല്ലാത്തത് ആശങ്കയാകുന്നുവെന്ന് എയിംസിലെ സാംക്രമിക രോഗ വിദഗ്ധൻ ഡോ.പ്രവീൺ പ്രദീപ് പറഞ്ഞു. കോവിഡിനെ അപേക്ഷിച്ച് വ്യാപനശേഷി കുറവാണെങ്കിലും മരണനിരക്ക് മങ്കി പോക്സിന് കൂടുതലാണെന്നും എങ്കിലും നിലവിലുള്ള കോവിഡ് മുൻകരുതലുകൾ മങ്കി പോക്സിൻറെ വ്യാപനം തടയുന്നതിൽ ഫലപ്രദമാകുമെന്ന് ഡോ.പ്രവീൺ പറഞ്ഞു. 

Also Read: Monkeypox Suspected In Kerala: സംസ്ഥാനത്ത് മങ്കി പോക്സെന്ന് സംശയം? യുഎഇയിൽ നിന്നും വന്ന ആൾ നിരീക്ഷണത്തിൽ!

സാധാരണ ആഫ്രിക്കയിൽ മാത്രം വ്യാപിച്ചിരുന്ന ഈ രോഗം ഇത്രയധികം രാജ്യങ്ങളിൽ പടരുന്നുവെന്നത് ജാഗ്രത വേണ്ട വിഷയമാണ്. ഇപ്പോഴുണ്ടായ വ്യാപനത്തിൻറെ യഥാർത്ഥ ഉറവിടം വ്യക്തമല്ലാത്തതും ആശങ്കയാണെന്നും ഡോക്ടർമാർ അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ വൈകുന്നേരത്തോടെയാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്.  യുഎഇയിൽ നിന്നും വന്ന കൊല്ലം സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.  രോഗിയുടെ വീട്ടിലുള്ളവരെയും രോഗി കൊല്ലത്ത് ആദ്യം പോയ ആശുപത്രിയിലെ ആരോഗ്യ പ്രവ‍ര്‍ത്തകരെയും ടാക്സി ഡ്രൈവരേയും അടക്കം പ്രൈമറി കോണ്ടാക്ടിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.  

Also Read: പാലിനൊപ്പം ഇത് ചേർത്ത് കുടിക്കൂ.. ശരീരത്തിന് ബലഹീനത ഉണ്ടാവില്ല! 

35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗമുണ്ടോ എന്ന സംശയമുണ്ടായിരുന്നതിനാൽ കൈകളിൽ ഗ്ലൗസ് അടക്കം ധരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നാണ് രോഗി ആരോഗ്യ പ്രവ‍ര്‍ത്തകരെ അറിയിച്ചത്. രോഗാണുവിന്റെ  ഇൻകുബേഷൻ പിരീഡ് 21 ദിവസമാണ്. ഈ ദിവസങ്ങളിൽ പ്രെമറി കോൺഡാക്ട് പട്ടികയിലുൾപ്പെട്ടവരെ നിരീക്ഷിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News