മമ്മൂട്ടിയുടെ 72ാം പിറന്നാൾ ആണിന്ന്. ഈ ദിവസം താരത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഓരോ ആരാധകനും. ബസൂക്ക എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മലയാളത്തിന്റെ താരരാജാവ്, വല്യേട്ടൻ, മലയാളത്തിന്റെ അഭിനയ സുകൃതം, മെഗാസ്റ്റാർ അങ്ങനെ നീളുന്നു വിശേഷണങ്ങൾ ഈ മഹാപ്രതിഭയ്ക്ക്. മമ്മൂട്ടി, ആ പേര് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു. മലയാളിയുടെ ആ അഭിമാനത്തിന് ഇന്ന് 72ആം പിറന്നാളാണ്.
മമ്മൂട്ടിയുടെ ജീവ കാരുണ്ണ്യ പ്രവത്തനങ്ങളിൽ ആദ്യകാലഘട്ടം തുടങ്ങി പങ്കാളി ആയിരുന്ന ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിൽ ഈ ഉദ്യമത്തിന് വേണ്ടി പ്രത്യേകം തുറന്ന ബ്ലഡ് ബാങ്കിൽ രക്ത ദാനത്തിന് വലിയ പിന്തുണ ആണ് ലഭിക്കുന്നത്. അങ്കമാലി എം എൽ എ റോജി എം ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ് എറണാകുളം എ സി പി രാജ്കുമാർ തുടങ്ങി വി ഐ പികൾ രാവിലെ തന്നെ രക്തദാനം നടത്തിയവരിൽ പെടുന്നു.
അങ്കമാലി എം എൽ എ റോജി എം ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ് എറണാകുളം എ സി പി രാജ്കുമാർ തുടങ്ങി വി ഐ പികൾ രാവിലെ തന്നെ രക്തദാനം നടത്തിയവരിൽ പെടുന്നു.
Mammootty's Aaswasam project: ജീവന്റെ വില നമ്മെ ഓരോരുത്തരെയും മനസ്സിലാക്കി തരുന്നതാണെന്നും ഈ പ്രവർത്തി സമൂഹത്തിന് വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ടെന്നും ഉദ്ഘാടനവേളയിൽ ഡിവൈഎസ്പി പറഞ്ഞു.
കണ്ണൂർ സ്ക്വാഡ് ഉൾപ്പെടെയുള്ള മമ്മൂട്ടി ചിത്രങ്ങളുടെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മമ്മൂട്ടി കമ്പനിയാണ് കണ്ണൂർ സ്ക്വാഡ് നിർമ്മിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.