മലപ്പുറം വളാഞ്ചേരി സ്വദേശിയായ വയോധികയില്‍ നിന്ന് രണ്ടര പവന് സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 13നാണ് നാട്ടിക സ്വദേശിയായ പ്രതി യൂസഫ് വളാഞ്ചേരി ബസ്റ്റാന്റില്‍ വെച്ച് പ്രായമായ സ്ത്രീയെ ബോധപൂര്‍വം സമീപിച്ച് മകന്റെ സുഹൃത്തെന്ന വ്യാജേന സഹായം വാഗ്ദാനം ചെയ്തത്.
ജുമൈലക്ക് ചെറിയ വാഹനങ്ങളേക്കാള്‍ പെരുത്തിഷ്ടം വലിയ വാഹനങ്ങളോടാണ്. ലൈസന്‍സ് വാങ്ങി വീട്ടിലിരിക്കാനും ജുമൈല തയ്യാറല്ല. ബസിന്റെയും ലോറിയുടെയുമൊക്കെ ഡ്രൈവിങ് സീറ്റ് ജുമൈലയുടെ സ്വപ്നമായിരുന്നു. അതാണ് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്.
Kathir Farm Nilambur മണ്ണിനോട് പടവെട്ടി പ്രകൃതിയുടെ താളത്തിൽ ജീവിക്കുന്ന പഴയ കാല കേരള സംസ്കാരം കതിരിൽ തൊട്ടറിയാം. പരമ്പരാഗത രീതിയിൽ പനയോല മേഞ്ഞ ഹാൾ കതിരിന്റെ മാറ്റ് കൂട്ടുന്നു.
മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശിയായ മുത്താണിക്കാട് അഷ്കറിന്റെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ചയിലേക്ക് ഇടിഞ്ഞുവീണത്. 10 വര്‍ഷമായി ഉപയോഗിച്ച് വരുന്ന കിണറാണ് തകര്‍ന്നത്. കിണറിന് സമീപത്തുണ്ടായിരുന്ന അഷ്കറിന്റെ ഭാര്യ കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് അകത്തേക്ക് പോയതിനാല്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു.
പ്രദേശത്തെ ഗ്യാസ് ഏജന്റാണ് ഇതിന്റെ നടത്തിപ്പുകാരനെന്നാണ് പിടിയിലായ ജീവനക്കാർ നൽകിയ വിവരം. അപകടകരമായ രീതിയിൽ ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ആണ് ഗ്യാസ് ഫില്ലിംഗ് കേന്ദ്രം പ്രവർത്തിച്ച് വന്നിരുന്നത്.
Fuel tanker accident: ആനക്കയം ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് വരികയായിരുന്നു ടാങ്കർ ലോറി. ഇരുപത്തി രണ്ടാം മൈലിലെ വളവിൽ വച്ചാണ് ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചത്.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്, രാവിലെ 6 മുതൽ വൈകും നേരം 6 വരെയാണ് ഹർത്താൽ നിലമ്പൂർ ടൗണിൽ ഉൾപ്പെടെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ് സ്വകാര്യ ബസുകൾ ഉൾപ്പെടെ സർവ്വീസ് നടത്തുന്നില്ല.
കഴിഞ്ഞ മെയ് മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ അപസ്മാരം സംഭവിച്ച കുട്ടിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റാനായി എത്തിയ ആളുടെ വാഹനവുമായാണ് നെല്ലായ സ്വദേശിയായ ഫക്രുദ്ധീന് കടന്നുകളഞ്ഞത്.
2022 ജനുവരിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതോടെ രണ്ട് പതിറ്റാണ്ട് കാലത്തോളം ജനങ്ങള്‍ കാത്തിരുന്ന കിന്‍ഫ്ര ടെക്നോളജി പാര്‍ക്ക് യാഥാര്‍ത്ഥ്യമായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ മുന്തിരി വള്ളിയില്‍ അന്ന് 50 മുന്തിരികുലകളാണുണ്ടായിരുന്നത്. ഇന്ന് അത് നിരവധി മുന്തിരികുലകളിലെത്തിനില്ക്കുന്നു. മേല്‍മുറി പാറമ്മല്‍ സ്വദേശിയായ രതീഷ് ബാബുവാണ് മുന്തിരികൃഷി ചെയ്ത് വിജയം നേടിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.