ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
അതേസമയം 373 റസിഡന്റ് ജൂനിയർ ഡോക്ടര്‍മാരെ തിങ്കളാഴ്ച്ചയ്ക്കകം നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്നാം വർഷ പിജി പ്രവേശനം നീളുന്നത് കോടതിയില്‍ കേസുള്ളത് കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.
മരണ നടന്ന് അതാത് സമയങ്ങളിൽ പോർട്ടലിൽ രേഖപ്പെടുത്താനുള്ള സംവിധാനമാണിതിലുള്ളത്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെയാക്കുന്നതിനാല്‍ കോവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്സിൻ പാഴാക്കിയപ്പോൾ കേരളം ഒരു തുള്ളി പോലും പാഴാക്കിയില്ല. ഇത് ദേശീയ ശ്രദ്ധയും നേടിയിരുന്നു. സ്തുത്യർഹമായ സേവനം നടത്തുന്ന വാക്സിനേഷൻ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി വീണ ജോർജ് പറഞ്ഞു.
ലാലേട്ടന്റെ അറുപത്തിയൊന്നാം പിറന്നാളായ ഇന്നലെയാണ് അദ്ദേഹത്തിന്റെ (Mohanlal) നേതൃത്വത്തിലുളള വിശ്വശാന്തി ഫൗണ്ടേഷൻ (Viswa Santhi Foundation) കേരളത്തിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സഹായവുമായി എത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.