PG Doctor's Strike : രോഗികളെ പ്രതിസന്ധിയിലാക്കരുത്; ഡോക്ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരമെന്ന് മന്ത്രി വീണ ജോർജ്

അതേസമയം  373 റസിഡന്‍റ് ജൂനിയർ ഡോക്ടര്‍മാരെ തിങ്കളാഴ്ച്ചയ്ക്കകം നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്നാം വർഷ പിജി പ്രവേശനം നീളുന്നത് കോടതിയില്‍ കേസുള്ളത് കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Dec 10, 2021, 01:16 PM IST
  • സമരം തുടർന്ന് രോഗികളെ പ്രതിസന്ധിയിൽ ആക്കരുതെന്നും മന്ത്രി പറഞ്ഞു.
  • പിജി ഡോക്ടർമാരുടെ സമരത്തോട് വളരെ അനുകൂല നിലപാടാണ് ഇതുവരെ എടുത്തത്തെന്നും രണ്ട് തവണ ഇതിനോടകം ചർച്ച നടത്തി കഴിഞ്ഞുവെന്നും വ്യക്തമാക്കി.
  • അതേസമയം 373 റസിഡന്‍റ് ജൂനിയർ ഡോക്ടര്‍മാരെ തിങ്കളാഴ്ച്ചയ്ക്കകം നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു.
  • ഒന്നാം വർഷ പിജി പ്രവേശനം നീളുന്നത് കോടതിയില്‍ കേസുള്ളത് കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.
PG Doctor's Strike : രോഗികളെ പ്രതിസന്ധിയിലാക്കരുത്; ഡോക്ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരമെന്ന് മന്ത്രി വീണ ജോർജ്

THiruvananthapuram : സംസ്ഥാനത്തെ ഡോക്ടർമാരുടെ സമരം (Doctor's Strike) തുടരുന്നത് നിർഭാഗ്യകരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് (Health Minister Veena George) പറഞ്ഞു. സമരം തുടർന്ന് രോഗികളെ പ്രതിസന്ധിയിൽ ആക്കരുതെന്നും മന്ത്രി പറഞ്ഞു. പിജി ഡോക്ടർമാരുടെ സമരത്തോട് വളരെ അനുകൂല നിലപാടാണ് ഇതുവരെ എടുത്തത്തെന്നും രണ്ട് തവണ ഇതിനോടകം ചർച്ച നടത്തി കഴിഞ്ഞുവെന്നും വ്യക്തമാക്കി.

അതേസമയം  373 റസിഡന്‍റ് ജൂനിയർ ഡോക്ടര്‍മാരെ തിങ്കളാഴ്ച്ചയ്ക്കകം നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്നാം വർഷ പിജി പ്രവേശനം നീളുന്നത് കോടതിയില്‍ കേസുള്ളത് കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സമരം പിൻവലിക്കാൻ ഡോക്ടർമാർ തയ്യാറായിട്ടില്ല. 

ALSO READ: ജൂനിയർ റെസിഡന്റുമാരുടെ നിയമനത്തിൽ വ്യക്തതയില്ല; സമരം പിൻവലിക്കില്ലെന്ന് പിജി ഡോക്‌ടർമാർ

 നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം സംബന്ധിച്ച് സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിജി ഡോക്ടർമാർ സമരം തുടരുന്നത്.  വിഷയത്തിൽ (PG Doctors Strike) ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക് തയ്യാറാകണമെന്നും തയ്യാറായില്ലെങ്കിൽ അടിയന്തിര സേവനവും നിർത്തി വെയ്‌ക്കുമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. 

ALSO READ: പിജി ഡോക്ടര്‍മാര്‍ സമരത്തിൽ നിന്ന് പിന്മാറണം, ഇല്ലെങ്കിൽ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്

ജോലിഭാരം കുറയ്‌ക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സർക്കാർ ഇന്നലെ അംഗീകരിച്ചിരുന്നു. ശേഷം 373 നോൺ റെസിഡന്റ് ജൂനിയർ ഡോക്ടർമാരെ താത്കാലികമായി നിയമിക്കാനുള്ള ഉത്തരവ് ഇന്നലെ രാത്രി സർക്കാർ (Kerala Government) പുറത്തിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവിൽ വ്യക്തതയില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ALSO READ: സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമമെന്ന് ആരോ​ഗ്യമന്ത്രി Veena George

നീറ്റ്-പിജി പ്രവേശനം നീളുന്നത് മൂലം ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയുമില്ലെന്നും ഡോക്ടർമാർ പറയുന്നു.  സർക്കാർ വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നതെന്നും ഒന്നും നടപ്പിലാക്കുന്നില്ലെന്നും സമരത്തിനെതിരെ സർക്കാർ എന്ത് നടപടിയെടുത്താലും പിന്നോട്ടില്ലെന്നും പിജി ഡോക്‌ടർമാർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News