Kerala Governor vs Kerala Government : പദവിയിലിരുന്ന് ആർഎസ്എസ് പിന്തുണയുള്ള ആളാണെന്ന് ഗവർണർ ഊറ്റം കൊള്ളുകയാണ്. ഇത് ശരിയാണോ എന്ന് ആരിഫ് മുഹമ്മദ് ഖാൻ തന്നെ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സെമിനാറില്‍ നടന്ന പ്രതിഷേധം മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയാണെന്നാണ് ഗവർണറുടെ കണ്ടെത്തല്‍. സമനില തെറ്റിയതുകൊണ്ടാണ് തോന്നിപോലെ പലതും പറയുന്നതെന്ന് പി. ജയരാജൻ പറഞ്ഞു.
ഗവർണർ പറയുന്ന കാര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ല. വളച്ചാൽ വളയുന്ന ആളാണ് ഗവർണർ എന്ന് ഇടത് പക്ഷ സർക്കാർ തൊട്ടറിഞ്ഞിരുന്നു. ഗവർണർ മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
സർവ്വകലാശാല നിയമപ്രകാരം സേർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസമാണ്. കേരള വിസി യുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കുന്നത് കൊണ്ട് ഓഗസ്റ്റ് തുടക്കത്തിൽ തന്നെ കമ്മിറ്റി രൂപീകരിക്കേണ്ടതായുണ്ട്. നിലവിലെ നിയമപ്രകാരം ഗവർണറുടെ നോമിനി, സർവകലാശാല നോമിനി, യൂജിസി നോമിനി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഗവർണർക്ക് വിസി നിയമന പാനൽ സമർപ്പിക്കേണ്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.