''കണ്ണൂരിൽ തനിക്കെതിരെ വധശ്രമം ഉണ്ടായി; ആഭ്യന്തര വകുപ്പിന്റെ ചുമതല ആർക്കാണ്''; മുഖ്യമന്ത്രിക്കെതിരെ ​ഗവർണർ

Governor: കണ്ണൂരിൽ വച്ച് മൂന്ന് വർഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായതായും ഈ സംഭവത്തിൽ പോലീസ് കേസെടുത്തില്ലെന്നും ​ഗവർണർ ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 09:52 AM IST
  • ആഭ്യന്തര വകുപ്പിന്റെ ചുമതല ആർക്കാണ്, ആരാണ് കേസെടുക്കുന്നതിൽ നിന്ന് പോലീസിനെ തടഞ്ഞതെന്നും ​ഗവർണർ ചോദിച്ചു
  • സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു
''കണ്ണൂരിൽ തനിക്കെതിരെ വധശ്രമം ഉണ്ടായി; ആഭ്യന്തര വകുപ്പിന്റെ ചുമതല ആർക്കാണ്''; മുഖ്യമന്ത്രിക്കെതിരെ ​ഗവർണർ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ​ഗവർണർ. മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായാണ് ​ഗവർണർ രം​ഗത്തെത്തിയത്. ​ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. കണ്ണൂരിൽ വച്ച് മൂന്ന് വർഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായതായും ഈ സംഭവത്തിൽ പോലീസ് കേസെടുത്തില്ലെന്നും ​ഗവർണർ ആരോപിച്ചു.

ആഭ്യന്തര വകുപ്പിന്റെ ചുമതല ആർക്കാണ്. ആരാണ് കേസെടുക്കുന്നതിൽ നിന്ന് പോലീസിനെ തടഞ്ഞതെന്നും ​ഗവർണർ ചോദിച്ചു. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. വൈസ് ചാൻസലറെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

ALSO READ: ഭരണഘടനാ ലംഘനം; സജി ചെറിയാന് എതിരായ അന്വേഷണത്തിൽ പുരോഗതിയില്ല

അയക്കുന്ന കത്തുകള്‍ക്ക് പോലും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ല. പതിവായി കാര്യങ്ങള്‍ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ല. തിരശീലക്ക് പിന്നിൽ നിന്നും മുഖ്യമന്ത്രി മുന്നിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്നും ​ഗവർണർ പരിഹസിച്ചു. പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാമെന്നും ​ഗവർണർ പറ‍ഞ്ഞു.

പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവർണറുടെ ആരോപണം അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗവര്‍ണര്‍ പറഞ്ഞതില്‍പ്പരം അസംബന്ധം പറയാന്‍ ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം നോക്കാതെ എന്തും പറയാൻ ഗവർണർക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു.

ALSO READ: സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവിൻറെ പീഡന പരാതി

മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു അപേക്ഷ സമർപ്പിക്കുന്നത്. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ, ചെയ്തവർ അനുഭവിക്കുയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ  പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.

കേന്ദ്രത്തിൽ ഉയർന്ന പദവി പ്രതീക്ഷിച്ചായിരിക്കാം സംസ്ഥാന സർക്കാരിനെതിരെ ​ഗവർണർ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. നിയമപരമായി പാസ്സാക്കുന്ന ബില്ലുകളിൽ ഗവർണർക്ക് ഒപ്പിടാൻ തടസ്സം ഉണ്ടാകേണ്ട, അതിൽ സർക്കാരിന് ആശങ്കയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News