പോലീസിനോട് താൻ പറഞ്ഞ കാര്യങ്ങൾ പ്രശ്നമാകില്ലേ എന്ന ആശങ്ക ഡോക്ടർ പങ്കുവയ്ക്കുമ്പോൾ അതിൽ വാലിഡിറ്റി ഇല്ലെന്നും കോടതിയിൽ പറയുന്ന കാര്യങ്ങളാണ് പ്രധാനമെന്നും സുരാജ് ഡോക്ടറോട് പറയുന്നു. നിലവിലുള്ള സാഹചര്യം എങ്ങനെയാണെന്ന് ഡോക്ടർ ഹൈദരലി ചോദിക്കുമ്പോൾ ഇതുവരെ ഒരു പ്രശ്നവുമില്ലെന്നും സുരാജ് പറയുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലെ ഏഴാം പ്രതിയാണ് സായി ശങ്കർ. നേരത്തെ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സായി ശങ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോണിൽ നിന്നും മായ്ച്ചിട്ടില്ലെന്ന ദിലീപിൻ്റെ വാദം പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ ഏതൊക്കെ എന്ന് തീരുമാനിക്കേണ്ടത് പ്രതിയല്ല അന്വേഷണ സംഘമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
'ജയിലിൽ ആയിരുന്നപ്പോഴും ദിലീപ് ബിസിനസ്സ് ചെയ്തു. 'ജയിലിൽ ദിലീപിന് എല്ലാ സൗകര്യവും ഉണ്ടായിരുന്നു'. ഒരു ബിസിനസ് മാൻ തന്നെയാണ് ദിലീപ് എന്നും വീണിടം വിഷ്ണുലോകം അതാണ് ദിലീപ് എന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങൾ മാത്രമാണെന്നും ദിലീപ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.