നടിയെ ആക്രമിച്ച കേസ്, സാക്ഷിയെ സ്വാധീനിക്കുന്ന ഫോൺ സംഭാഷണം പുറത്ത്

പോലീസിനോട് താൻ പറഞ്ഞ കാര്യങ്ങൾ പ്രശ്നമാകില്ലേ എന്ന ആശങ്ക ഡോക്ടർ പങ്കുവയ്ക്കുമ്പോൾ അതിൽ വാലിഡിറ്റി ഇല്ലെന്നും കോടതിയിൽ പറയുന്ന കാര്യങ്ങളാണ് പ്രധാനമെന്നും സുരാജ് ഡോക്ടറോട് പറയുന്നു. നിലവിലുള്ള സാഹചര്യം എങ്ങനെയാണെന്ന് ഡോക്ടർ ഹൈദരലി ചോദിക്കുമ്പോൾ  ഇതുവരെ ഒരു പ്രശ്നവുമില്ലെന്നും സുരാജ് പറയുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 9, 2022, 12:17 PM IST
  • ഡോക്ടറെ വിളിപ്പിച്ചതിന്റെ ഡേറ്റ് എന്നാണെന്നും അതിന് മുമ്പായി കാണാമെന്ന് സുരാജ് സംഭാഷണത്തിൽ പറയുന്നു.
  • അഡ്വക്കേറ്റ് ഫിലിപ്പ് ടി വർഗീസാണ് എല്ലാ കാര്യങ്ങളും നോക്കുന്നതെന്നും സുരാജ് പറയുന്നു.
  • അഡ്വക്കേറ്റിനെ നേരിട്ട് കാണണമെന്ന് ഹൈദരലി ആവശ്യപ്പെടുമ്പോൾ ഏപ്രിലിലാണ് ഡേറ്റെങ്കിൽ തിരക്ക് കൂട്ടേണ്ടെന്നും ആലുവയിലെ വീട്ടിൽവെച്ച് കാണമെന്നും സുരാജ് മറുപടി നൽകുന്നു.
നടിയെ ആക്രമിച്ച കേസ്, സാക്ഷിയെ സ്വാധീനിക്കുന്ന ഫോൺ സംഭാഷണം പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ സംഭാഷണം പുറത്ത്. ഡോക്ടർ ഹൈദരാലിയും ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്നു എന്നാണ് ദിലീപ് പറഞ്ഞിരുന്നത്. എന്നാൽ പോലീസിനോട് ദിലീപ് അഡ്മിറ്റായിരുന്നില്ലെന്നാണ് ആദ്യം ഡോക്ടർ ഹൈദരലി പറഞ്ഞിരുന്നത്.
 
പക്ഷെ, കോടതിയിലെത്തിയപ്പോൾ ഡോക്ടർ ദിലീപിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞു. സാക്ഷിയെ സ്വാധീനിച്ചതിന്റെ ഭാ​ഗമായാണ് ഹൈദരലി മൊഴിമാറ്റിയതെന്ന് തെളിയിക്കുന്ന നിർണായക ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. സുരാജിന്റെ ഫോണിൽ നിന്ന് സാക്ഷിയെ സ്വാധീനിക്കാനായി വിളിച്ചത്. ഈ ശബ്ദരേഖ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സുരാജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം.

ഡോക്ടറെ വിളിപ്പിച്ചതിന്റെ ഡേറ്റ് എന്നാണെന്നും അതിന് മുമ്പായി കാണാമെന്ന് സുരാജ് സംഭാഷണത്തിൽ പറയുന്നു. അഡ്വക്കേറ്റ് ഫിലിപ്പ് ടി വർഗീസാണ് എല്ലാ കാര്യങ്ങളും നോക്കുന്നതെന്നും സുരാജ് പറയുന്നു. അഡ്വക്കേറ്റിനെ നേരിട്ട് കാണണമെന്ന് ഹൈദരലി ആവശ്യപ്പെടുമ്പോൾ ഏപ്രിലിലാണ് ഡേറ്റെങ്കിൽ തിരക്ക് കൂട്ടേണ്ടെന്നും ആലുവയിലെ വീട്ടിൽവെച്ച് കാണമെന്നും സുരാജ് മറുപടി നൽകുന്നു. ഓർഡർ അനുസരിച്ച് ഓരോ സാക്ഷികളെയും കണ്ടു സംസാരിച്ചു പോവുകയാണെന്നും സുരാജ് വെളിപ്പെടുത്തുന്നു. നേരത്തെ സംസാരിച്ചാൽ ആ സമയമാകുമ്പോൾ മറന്നു പോകുമെന്നും സുരാജ് പറയുന്നുണ്ട്.

 

പോലീസിനോട് താൻ പറഞ്ഞ കാര്യങ്ങൾ പ്രശ്നമാകില്ലേ എന്ന ആശങ്ക ഡോക്ടർ പങ്കുവയ്ക്കുമ്പോൾ അതിൽ വാലിഡിറ്റി ഇല്ലെന്നും കോടതിയിൽ പറയുന്ന കാര്യങ്ങളാണ് പ്രധാനമെന്നും സുരാജ് ഡോക്ടറോട് പറയുന്നു. നിലവിലുള്ള സാഹചര്യം എങ്ങനെയാണെന്ന് ഡോക്ടർ ഹൈദരലി ചോദിക്കുമ്പോൾ  ഇതുവരെ ഒരു പ്രശ്നവുമില്ലെന്നും സുരാജ് പറയുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിൽ 20 സാക്ഷികളാണ് കൂറുമാറിയത്. സാക്ഷികൾ കൂറുമാറിയത് പ്രതിഭാഗത്തിന്റെ സ്വാധീനത്താൽ ആണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രോസിക്യൂഷൻ വാദം ശരിവെക്കുന്നതാണ് പുറത്തുവന്ന സംഭാഷണം. ഈ സംഭാഷണം ഉൾപ്പെടെ മൂന്നു സംഭാഷണങ്ങൾ കോടതിയിൽ പ്രോസിക്യൂഷൻ പുതുതായി ഹാജരാക്കിയിട്ടുണ്ട്. സുരാജും ശരത്തും തമ്മിൽ നടത്തിയ സംഭാഷണവും അഭിഭാഷകനായ സുജേഷ് മേനോനും ദിലീപുമായി നടത്തിയ സംഭാഷണവും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News