WCC : "ഇത് ചരിത്ര വിജയം"; ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് ഗീതു മോഹന്‍ദാസ്

കഴിഞ്ഞ നാല് വർഷങ്ങളായി നടത്തിവന്ന പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും, ഇതൊരു ചരിത്ര നേട്ടമാണെന്നും ഗീതു മോഹൻദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 17, 2022, 03:09 PM IST
  • കൂടാതെ വിധിയില്‍ ഡബ്ല്യുസിസിക്ക് അഭിനന്ദനങ്ങളും അറിയിച്ചു.
  • കഴിഞ്ഞ നാല് വർഷങ്ങളായി നടത്തിവന്ന പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും, ഇതൊരു ചരിത്ര നേട്ടമാണെന്നും ഗീതു മോഹൻദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.
  • 2018 ലാണ് വുമൺ ഇൻ സിനിമ കളക്റ്റീവ് എല്ലാ സിനിമ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.
  • നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്.
 WCC : "ഇത് ചരിത്ര വിജയം"; ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് ഗീതു മോഹന്‍ദാസ്

Kochi : കേരളത്തിലെ എല്ലാ സിനിമ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണമെന്ന് ഹൈക്കോടതി വിധിയെ പ്രശംസിച്ച് നടി ഗീതു മോഹൻദാസ് രംഗത്തെത്തി. കൂടാതെ വിധിയില്‍ ഡബ്ല്യുസിസിക്ക് അഭിനന്ദനങ്ങളും അറിയിച്ചു. കഴിഞ്ഞ നാല് വർഷങ്ങളായി നടത്തിവന്ന പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും, ഇതൊരു ചരിത്ര നേട്ടമാണെന്നും ഗീതു മോഹൻദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

 2018 ലാണ് വുമൺ ഇൻ സിനിമ കളക്റ്റീവ്  എല്ലാ സിനിമ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട്  ഹർജി സമർപ്പിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. ഹർജിയുടെ അടിസ്ഥാനത്തിൽ സംഘടനയുടെ ആവശ്യം ന്യായമാണെന്ന് വനിതാ കമ്മീഷനും അറിയിച്ചിരുന്നു. 

ALSO READ: എല്ലാ സിനിമ ലൊക്കേഷനുകളിലും പരാതി പരിഹാര സെൽ രൂപീകരിക്കണം; ഹൈക്കോടതി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിശാഖ കേസിലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ഹർജിയിൽ വനിതാകമ്മീഷനെയും കോടതി കക്ഷി ചേർത്തിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് സംസ്ഥാന സർക്കാരും, വനിതാകമ്മീഷനും കോടതിയെ അറിയിച്ചിരുന്നു.

മലയാള സിനിമയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ ഹേമ കമ്മീഷനെ നിയോഗിച്ചിരുന്നു. ഹേമ കമ്മീഷനും ഹർജിയിൽ സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഇതെല്ലാം കണക്കിലെടുത്താണ് ഹൈക്കോടതി ഹർജിയിൽ വിധി പറഞ്ഞിരിക്കുന്നത്. ഡബ്ല്യുസിസി നീണ്ട കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News