Actress Attack Case : വധഗൂഢാലോചന കേസിൽ ദിലീപിന് തിരിച്ചടി; അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി

കേസ് നിലനിൽക്കില്ലെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Mar 17, 2022, 01:20 PM IST
  • കേസ് നിലനിൽക്കില്ലെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
  • കേസ് മാർച്ച് 28 ന് വീണ്ടും പരിഗണിക്കും.
  • കേസിൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്നും മൊബൈൽ ഫോണിൽ നിന്നും നീക്കം ചെയ്തത് സ്വകാര്യ സംഭാഷണങ്ങൾ ആണെന്നും ദിലീപ് മാർച്ച് 16 ന് കോടതിയെ അറിയിച്ചിരുന്നു.
Actress Attack Case : വധഗൂഢാലോചന കേസിൽ ദിലീപിന് തിരിച്ചടി; അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി

Kochi : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ  അന്വേഷണം സ്റ്റേ  ചെയ്യാനാകില്ലെന്നും  കേസിൽ വിശദമായ വാദം കേൾക്കണമെന്നും കോടതി. കേസ് നിലനിൽക്കില്ലെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസ് മാർച്ച് 28 ന് വീണ്ടും പരിഗണിക്കും.

കേസിൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്നും മൊബൈൽ ഫോണിൽ നിന്നും നീക്കം ചെയ്തത് സ്വകാര്യ സംഭാഷണങ്ങൾ ആണെന്നും ദിലീപ്  മാർച്ച് 16 ന് കോടതിയെ അറിയിച്ചിരുന്നു.  അതേസമയം വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ സൈബർ വിദഗ്ധൻ സായി ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

ALSO READ: Actress Attack Case : തെളിവുകൾ നശിപ്പിച്ചുവെന്ന ആരോപണം തെറ്റ്; നടൻ ദിലീപ് ഹൈക്കോടതിയില്‍

സായി ശങ്കറിന്റെ ലാപ്ടോപ്പ് ഉപയോഗിച്ചാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. സായി ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ  ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്.

നദിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകൻ ബി. രാമന്‍പിള്ളക്കെതിരെ പരാതിയുമായി അതിജീവിത രംഗത്തെത്തിയിരുന്നു. ബാർ കൗൺസിലിൽ ആണ് രാമൻപിള്ളയ്ക്കെതിരെ അതിജീവിത പരാതി നൽകിയത്. കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നാണ് അതിജീവിതയുടെ പരാതി. ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു.

റിപ്പോർട്ടിൽ തെളിവുകള്‍ നശിപ്പിക്കാന്‍ അഭിഭാഷകരടക്കം കൂട്ടുനിന്നുവെന്നാണ് ക്രൈംബ്രഞ്ച് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് അതിജീവിത പരാതിയുമായി ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. എന്നാൽ ഫോറൻസിക് റിപ്പോർട്ടിൽ തെളിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും,  ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ  ഉദ്യോഗസ്ഥന്‍റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News