ഇനി ഷോർട്സിൽ നിന്നും വരുമാനം; കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് കൂടുതൽ വരുമാനം നേടാൻ അവസരം

യൂട്യൂബ് ഷോർ‌ട്ട്സിൽ നിന്നും വരുമാനം ലഭിക്കാനുള്ള സംവിധാനമാണ് നിലവിൽ വന്നിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 11, 2023, 08:37 PM IST
  • ചെറിയ ​ദൈർഘ്യമുള്ള വീഡിയോകൾ പങ്കുവയ്ക്കുന്നവർക്കും മികച്ച പ്രതിഫലം
  • ടിക്ടോക്കിനെ നേരിടുന്നതിൽ കൂടുതൽ കരുത്തുനേടുന്നതിന്റെ ഭാഗമായാണ് യൂട്യൂബിന്റെ നീക്കം
  • ചെറിയ വീഡിയോകൾ ജനപ്രിയമായത് ടിക്ടോക്കിന്റെ വരവോടുകൂടിയാണ്
ഇനി ഷോർട്സിൽ നിന്നും വരുമാനം;  കണ്ടന്റ്  ക്രിയേറ്റര്‍മാര്‍ക്ക് കൂടുതൽ വരുമാനം നേടാൻ അവസരം

യൂട്യൂബ് കണ്ടന്റ് ക്രീഷൻ ഒരു പ്രൊഫഷൻ ആക്കുന്നവർ വരെ ഇന്നുണ്ട്. അ‌ത്യാവശ്യം കാഴ്ചക്കാരുള്ള യൂട്യൂബ് ചാനലുകൾക്ക് എല്ലാം നല്ല വരുമാനം ലഭിക്കുന്നുണ്ട്. ദൈർഘ്യമുള്ള വീഡിയോകളാണ് കൂടുതൽ യൂട്യൂബർമാരും ചെയ്തു വരുന്നത്. എന്നാൽ ഇപ്പോൾ ഷോർട്സ് വീഡിയോകളെയും നല്ലരീതിയിൽത്തന്നെ പ്രോത്സാഹിപ്പിക്കാനുള്ള തയാറെടുപ്പിലാണ് യൂട്യൂബ്. യൂട്യൂബിൽ നിന്ന് കൂടുതൽ പണമുണ്ടാക്കാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് ആപ്പ്. യൂട്യൂബ് ഷോർ‌ട്ട്സിൽ നിന്നും വരുമാനം ലഭിക്കാനുള്ള സംവിധാനമാണ് നിലവിൽ വന്നിരിക്കുന്നത്. ഹ്രസ്വ വിഡിയോ കണ്ടന്റ് അപ്‌ലോഡ് പ്രോഗ്രാമിൽ നിന്ന് പണം സമ്പാദിക്കുന്ന എല്ലാ സ്രഷ്‌ടാക്കളും കമ്പനി പുറത്തിറക്കുന്ന പുതിയ ഉടമ്പടികൾ  അംഗീകരിക്കേണ്ടി വരും. ധനസമ്പാദനം തുടരുന്നതിന് ജൂലൈ 10-നകമാണ്  ഉടമ്പടിയിൽ ഒപ്പിടേണ്ടത്.

ഫെബ്രുവരി  ഒന്നു മുതൽ മോണിറ്റൈസ് ചെയ്യപ്പെടുന്ന ഷോർട്ട്സ് വിഡിയോകൾക്കും പ്ലേ ചെയ്യുന്ന പരസ്യങ്ങളിൽ നിന്നും എങ്ങനെൊക്കെ പണം സമ്പാദിക്കാൻ കഴിയുമെന്ന് ഗൂഗിൾ തങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ചെറിയ ​ദൈർഘ്യമുള്ള വീഡിയോകൾ പങ്കുവയ്ക്കുന്നവർക്കും മികച്ച പ്രതിഫലം നൽകാനാണ് യൂട്യൂബ് തീരുമാനം. ടിക്ടോക്കിനെ നേരിടുന്നതിൽ കൂടുതൽ കരുത്തുനേടുന്നതിന്റെ ഭാഗമായാണ് യൂട്യൂബിന്റെ നീക്കം. നിലവിൽ ടിക്ടോക്കിൽനിന്ന് കടുത്ത വെല്ലുവിളിയാണ് യൂട്യൂബ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചെറിയ വീഡിയോകൾ ജനപ്രിയമായത് ടിക്ടോക്കിന്റെ വരവോടുകൂടിയാണ്. വളരെ കുറഞ്ഞ നാളുകൾക്കുള്ളിൽ ലോകം മുഴുവൻ ടിക്ടോക്ക് വീഡിയോകൾ പ്രചരിച്ചു.

ആർക്കും കുറഞ്ഞ സമയത്തിനുള്ളിൽ തയാറാക്കാം എന്നതും നിരവധി സാധാരണക്കാർക്ക് തങ്ങളുടെ കഴിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും ഷോർട് വീഡിയോകൾ സഹായകമാകുന്നുണ്ട്. ടിക്ടോക്കിന്റെ വിജയമാണ് യൂട്യൂബിനെയും ഷോർട്ട്  വീഡിയോകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചത്. ലോകത്തെ പല രാജ്യങ്ങളും ടിക്ടോക്ക് നിരോധിച്ചെങ്കിലും യൂട്യൂബ് ഇപ്പോഴും ടിക്ടോക്കിനെ ഭയക്കുന്നുണ്ട്. 2023 ഫെബ്രുവരി മുതൽ യൂട്യൂബ് ഷോർട്സ് പങ്കിടുന്ന ആളുകൾക്ക് മികച്ച വരുമാനം നൽകാനാണ് യൂട്യൂബിന്റെ തീരുമാനം. യൂട്യൂബ് ഷോർട്സുകൾക്ക് ഇടയിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിൽനിന്ന് ക്രിയേറ്റർമാർക്ക് മികച്ച വരുമാനം നേടാം എന്നാണ് യൂട്യൂബ് പറയുന്നത്. യൂട്യൂബുമായി ഇതിനകം കരാർ ഒപ്പിട്ടിട്ടുള്ള ക്രിയേറ്റർമാർക്ക് ഷോർട്സ് വീഡിയോകളിൽനിന്ന് പണം സമ്പാദിക്കാൻ താൽപര്യമുണ്ടെങ്കിൽ അ‌തിനായി പുതിയ കരാർ ഒപ്പിടേണ്ടിവരും.

കരാർ നിലവിൽ വന്നാൽ മറ്റ് യൂട്യൂബ് വീഡിയോകളിൽനിന്ന് പണം നേടുന്നതുപോലെ ഹൃസ്വവീഡിയോകളിൽനിന്നും വരുമാനം ഉണ്ടാക്കാം. എന്നാൽ ഇതിന് ചില നിബന്ധനകൾ യൂട്യൂബ് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതിനായി ഷോർട്ട്‌സ് മോണിറ്റൈസേഷൻ മോഡ്യൂൾ യൂട്യൂബ് പുറത്തിറക്കിയിട്ടുണ്ട്. ഈ മൊഡ്യൂൾ പ്രകാരമുള്ള നിബന്ധനകൾ അ‌ംഗീകരിച്ചതിന് ശേഷമുള്ള വീഡിയോകൾക്ക് മാത്രമേ വരുമാനം ലഭിക്കൂ. ഷോർട്സ് വീഡിയോകൾക്കുകൂടി വരുമാനം എത്തുന്നതോടുകൂടി കൂടുതൽ ഇന്ത്യക്കാർക്ക് വൻ അ‌വസരമാണ് ഗൂഗിൾ തുറന്നുനൽകുന്നത്. യൂട്യൂബ് വീഡിയോകൾ ചിത്രീകരിക്കുന്നതിനെക്കാൾ എളുപ്പത്തിൽ കണ്ടന്റുകൾ തയാറാക്കാൻ ഷോർട്സ് വീഡിയോ ക്രിയേറ്റർമാർക്ക് കഴിയും. ഇന്ത്യയിൽ ടിക്ടോക്കിനുള്ള നിരോധനം കൂടുതൽ ആളുകളെ യൂട്യൂബ് ഷോർട്സിലേക്ക് എത്തിച്ചിരുന്നു. വിനോദത്തിനായി ഷോർട്സ് വീഡിയോകൾ ചെയ്തിരുന്നവർക്ക് നല്ലൊരു വരുമാന മാർഗമായി അ‌തിനെ മാറ്റാനുള്ള അ‌വസരമാണ് യൂട്യൂബ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.കൂടുതൽ കാഴ്ചക്കാരെ സൃഷ്ടിച്ച് വരുമാനം കൂട്ടാൻ ക്രിയേറ്റർമാർ ശ്രമിക്കുന്നതോടെ ടിക്ടോക്കിനോട് നേർക്കുനേർ പോരാടാൻ യൂട്യൂബിന് കരുത്ത് കൂടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News