Xiaomi Mi 11 Series : ഷവോമി Mi 11 സീരിസിലെ കൂടുതൽ ഫോണുകൾ ഏപ്രിൽ 23 ന് പുറത്തിറക്കുന്നു

 എംഐ 11, എംഐ 11 പ്രൊ, എംഐ 11ഐ , എംഐ11 അൾട്രാ എന്നിവയാണ് സീരിസിലെ പ്രധാന ഫോണുകൾ.

Written by - Zee Malayalam News Desk | Last Updated : Apr 12, 2021, 01:34 PM IST
  • ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റായ മനു കുമാർ ജെയിൻ ആണ് ഈ വിവരം അറിയിച്ചത്
  • ആദ്യം എംഐ 11 അൾട്രാ മാത്രമേ ഇന്ത്യയിൽ പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്നുള്ളൂ

    എംഐ 11, എംഐ 11 പ്രൊ, എംഐ 11ഐ , എംഐ11 അൾട്രാ എന്നിവയാണ് സീരിസിലെ പ്രധാന ഫോണുകൾ.
  • എംഐ11 അൾട്രായുടെ ചൈനയിലെ വില ഏകദേശം 67000 രൂപയാണ്.
Xiaomi Mi 11 Series : ഷവോമി Mi 11 സീരിസിലെ കൂടുതൽ ഫോണുകൾ ഏപ്രിൽ 23 ന് പുറത്തിറക്കുന്നു

New Delhi: ഷവോമിയുടെ (Xiaomi) Mi 11 സീരിസിലെ എംഐ 11 അൾട്രാ ഏപ്രിൽ 23ന് ഇന്ത്യയിൽ അവതരിപ്പിക്കും. എംഐ 11 അൾട്രാ കൂടാതെ അതേ സീരിസിലെ വിവിധ ഫോണുകളും അവതരിപ്പിക്കും. ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റായ മനു കുമാർ ജെയിൻ ആണ് ഈ ഫോൺ സീരിസിന്റെ സവിശേഷതകൾ ട്വിറ്ററിലൂടെ അറിയിച്ചത്.

ആദ്യം എംഐ 11 അൾട്രാ മാത്രമേ ഇന്ത്യയിൽ (India) പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് എംഐ 11, എംഐ 11 പ്രൊ, എംഐ 11ഐ എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും. ഷവോമിയുടെ Mi 11 സീരിസ് കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിലും ഈ വര്ഷം ഫെബ്രുവരിയിൽ ആഗോള തലത്തിലും അവതരിപ്പിച്ചിരുന്നു.

ALSO READ: Budget Phone ൽ തരം​ഗമാകാൻ Samsung, ഉടൻ ഇന്ത്യയിലേക്ക് എത്തുന്ന 2 Samsung Budget Phone കളുടെ വിലയും ഫീച്ചറുകളും അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ടീസർ (Teaser) അനുസരിച്ച് എംഐ 11 സീരിസിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 SoC ആണ് ഉപയോഗിച്ചിരിക്കുന്നത്. അത് കൂടാതെ ഒരു ഫോൺ എന്നല്ല ഫോണുകൾ എന്നാണ് ടീസറിൽ പറയുന്നത്. അതിനാൽ തന്നെ എത്ര ഫോണുകൾ പ്രതീക്ഷിക്കണമെന്ന് ഇനിയും വ്യക്തമായിട്ടില്ല. എംഐ 11 സീരിസിൽ ആകെ 5 ഫോണുകളാണ് ഉള്ളത്. എംഐ 11, എംഐ 11 പ്രൊ, എംഐ 11ഐ , എംഐ11 അൾട്രാ എന്നിവയാണ് സീരിസിലെ പ്രധാന ഫോണുകൾ.

ALSO READ: Samsung Galaxy S20 FE യുടെ 5G പതിപ്പ് ഇന്ത്യയിലവതരിപ്പിച്ചു, അറിയേണ്ടതെല്ലാം

എംഐ11 അൾട്രായുടെ ചൈനയിലെ വില ഏകദേശം 67000 രൂപയാണ്. 8 ജിബി റാമോടും 128 ജിബി സ്റ്റോറേജോടും (Storage) കൂടിയാണ് മൊബൈൽ എത്തുന്നത്. അതിന്റെ തന്നെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വാരിയന്റിന്റെ വില ഏകദേശം 72,600 രൂപയാണ്.  12 ജിബി റാം 512 ജിബി സ്റ്റോറേജ് വാരിയന്റിന്റെ വില 78,200 രൂപയുമാണ്.  എംഐ 11 അൾട്രായുടെ വില ഇന്ത്യയിൽ 70000 രൂപയ്ക്ക് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News