Real me 8 5G: കുറഞ്ഞ വിലയിൽ മികച്ച 5G ഫോണുമായി റിയൽ മി എത്തുന്നു; ഇന്ത്യയിൽ എപ്പോളെത്തുമെന്ന് അറിയാം

ഫോണിന്റെ 4 ജി വാരിയന്റിൽ നിന്ന് വ്യത്യസ്‍തമായി ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് റിയൽ മി 8 5ജി ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 11, 2021, 02:26 PM IST
  • ചൈനീസ് ഫോൺ കമ്പനിയായ റിയൽ മി ഔദ്യോഗികമായി ഫോൺ ഉടൻ തന്നെ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
  • പുതിയ ഫോൺ ഉടൻ തന്നെ തായ്‌ലാൻഡിൽ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • ഫോണിന്റെ 4 ജി വാരിയന്റിൽ നിന്ന് വ്യത്യസ്‍തമായി ട്രിപ്പിൾ കാമറ സെറ്റപ്പാണ് റിയൽ മി 8 5ജി ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.
  • 185 ഗ്രാം ഭാരമുള്ള ഫോണിന്റെ ബാറ്ററി 5000 mAh ആണ്.
Real me 8 5G: കുറഞ്ഞ വിലയിൽ മികച്ച 5G ഫോണുമായി റിയൽ മി എത്തുന്നു; ഇന്ത്യയിൽ എപ്പോളെത്തുമെന്ന് അറിയാം

New Delhi: റിയൽ മി 8 5ജി (Real me 8 5G ) 2021 ഏപ്രിലിൽ അവതരിപ്പിക്കും. ചൈനീസ് ഫോൺ കമ്പനിയായ റിയൽ മി ഔദ്യോഗികമായി ഫോൺ ഉടൻ തന്നെ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാർച്ചിൽ അവതരിപ്പിച്ച ഫോണിന്റെ അടുത്ത വേർഷൻ ആയിരിക്കും പുതിയ ഫോൺ. പുതിയ ഫോൺ ഉടൻ തന്നെ തായ്‌ലാൻഡിൽ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ എന്ന് എത്തുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. 

ഫോണിന്റെ 4 ജി വാരിയന്റിൽ നിന്ന് വ്യത്യസ്‍തമായി ട്രിപ്പിൾ ക്യാമറ (Camera) സെറ്റപ്പാണ് റിയൽ മി 8 5ജി ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഇതിലെ പ്രൈമറി സെൻസർ 48 മെഗാപിക്സലാണ്. റിയൽ മി 8 ൽ ക്വാഡ് റെയർ ക്യാമറ സെറ്റപ്പാണ് ഉണ്ടായിരുന്നത്. അത് കൂടാതെ അതിലെ പ്രധാന സെൻസർ 64 മെഗാപിക്സലാണ്. അത് കൂടാതെ ഗ്രേഡിയന്റ് ബാക്ക് കവറും ഡയർ ട്ടോ ലീപ്  ബ്രാൻഡിങ്ങുമാണ് ഫോണിന്റെ ടീസറിൽ കാണിക്കുന്നത്.

ALSO READ: LinkedIn Data Leak : ലിങ്ക്ഡ് ഇൻ ഡാറ്റാബേസിൽ നിന്ന് 500 മില്യൺ ആളുകളുടെ വിവരങ്ങൾ ചോർന്നു

മാർച്ച് മാസം ചൈനയിൽ അവതരിപ്പിച്ച   Realme V13 5G യുടെ റീബ്രാന്ഡ് ചെയ്‌ത ഫോണായിരിക്കും ഇപ്പോൾ ലോഞ്ച് ചെയ്യുന്ന റിയൽ മി 8 5ജി എന്നാണ് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്. മുമ്പ് തന്നെ വിവിധ സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടിരുന്നു. ഇപ്പോൾ ഫോൺ എഫ്‌സിസി വെബ്സൈറ്റിലും എത്തിയിട്ടുണ്ട്. 185 ഗ്രാം ഭാരമുള്ള ഫോണിന്റെ ബാറ്ററി (Battery) 5000 mAh ആണ്.

ALSO READ: HP Chromebook 11A : വിദ്യാര്‍ഥികള്‍ക്കായി 22,000 രൂപ മാത്രം വിലയുള്ള ലാപ്ടോപ്പ് അവതരിപ്പിച്ച് HP

ഫോണിന്റെ വില എത്രയായിരിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും  റിയൽ മി (Real me) 8 4 ജി വാരിയന്റിന്   14,999 രൂപയും അതിന്റെ തന്നെ റിയൽ മി 8 പ്രൊ 4 ജി മോഡലിന് 17,999 രൂപയുമാണ് വില. ചൈനീസ് സ്മാർട് ഫോൺ കമ്പനിയായ റിയൽ മി ഫോൺ ഉടൻ തന്നെ ഇന്ത്യയിലും എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ എല്ലാ സവിശേഷതകളും Realme V13 5G ഫോണിന് സമാനമായി ഉള്ളതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News