സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചും ക്യു.ആര്‍ കോഡ് ധന വിനിമയും അവതരിപ്പിച്ച് വാട്‌സാപ് ഫീച്ചര്‍ പരിഷ്‌കരിക്കുന്നു.ഇനി മുതല്‍ വാട്സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30 സെക്കന്റില്‍ ഒതുക്കാതെ എത്ര ദൈര്‍ഘ്യമുള്ള വീഡിയോകളും യൂസർമാർക്ക് സ്റ്റാറ്റസാക്കി മാറ്റാം. സ്റ്റാറ്റസുകളുടെ പരമാവധി ദൈര്‍ഘ്യം 60 സെക്കന്റായി വര്‍ദ്ധിപ്പിക്കുന്ന ഫീച്ചര്‍ പരീക്ഷണ ഘട്ടിലാണ്. വാട്സ്‌ആപ്പ് സ്റ്റാറ്റസ് 60 സെക്കന്റാക്കുന്നതോടു കൂടി ഇനി വലിയ വീഡിയോകള്‍ അടക്കം സ്റ്റാറ്റസുകളാക്കി മാറ്റാന്‍ സാധിക്കും.
നിലവില്‍ ബീറ്റ പതിപ്പ് 2.24.7.6 കിട്ടിയവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും. മറ്റൊരു പ്രധാന അപ്ഡേഷനും നിലവില്‍ ലഭ്യമായിട്ടുണ്ട്. ക്യു.ആര്‍ കോഡ് ഉപയോഗിച്ച് ഇനി ഏതൊരു യുപിഐ ഐഡിയിലേക്കും ഇനി പണം അയക്കാൻ സാധിക്കും. ഇതിന് ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാൻ സാധിക്കും. എല്ലാ ഉപഭോക്താക്കള്‍ക്കും വാട്സാപ്പിൻറെ ടെസ്റ്റിങ് കാലയളവ് പൂര്‍ത്തിയാവുന്നതോടെ പുതിയ ഫീച്ചര്‍ ലഭ്യമാവും.
ഇതിനൊപ്പം കൂടുതൽ സമയമുള്ള വീഡിയോകള്‍ സ്റ്റാറ്റസ് ആക്കാനും സംവിധാനം വേണമെന്ന് യൂസർമാർ ആവശ്യപ്പെടുന്നുണ്ട്. ഇനി നിയന്ത്രണങ്ങളില്ലാതെ വലിയ വീഡിയോകള്‍ വരെ വാട്സ്‌ആപ്പ് സ്റ്റാറ്റസില്‍ പങ്കിടാം. ഏതാനും ബീറ്റ ടെസ്റ്റർമാർക്ക് പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ഫീച്ചർ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകള്‍. വരും ആഴ്ചകളില്‍ ഇത് കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കും.
കൂടാതെ AirDrop എന്നൊരു പുതിയ ഫയല്‍ ഷെയറിങ് ഫീച്ചർ മെറ്റ അവതരിപ്പിച്ചിരുന്നു. അടുത്തുള്ള ഡിവൈസുകള്‍ തമ്മില്‍ ഫയല്‍ ഷെയർ ചെയ്യുന്നത് എളുപ്പമാക്കുന്ന ഫീച്ചറായിരുന്നു ഇത്.ഇതിന് പുറമെ വാട്സ്‌ആപ്പ് ചാറ്റ് ട്രാൻസ്ഫർ ഫീച്ചറും വന്നിരുന്നു. ഒരു ആൻഡ്രോയിഡ് ഫോണില്‍ നിന്ന് മറ്റൊരു ആൻഡ്രോയിഡ് ഫോണിലേക്ക് മാറുമ്ബോള്‍ ചാറ്റ് നഷ്ടമാകാതിരിക്കാനുള്ളതാണ് ഈ ഫീച്ചർ.ഇതിന് പുറമെ ചില സെക്യൂരിറ്റി ഫീച്ചറുകളും കമ്ബനി അവതരിപ്പിച്ചു. മറ്റൊരാള്‍ക്കും നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയുടെ സ്ക്രീൻഷോട്ട് എടുക്കാനാകില്ല. ഇങ്ങനെ വാട്സ്‌ആപ്പ് DP ദുരുപയോഗം ചെയ്യപ്പെടില്ല എന്നതാണ് നേട്ടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.