ഓൺലൈനിലൂടെ കാശ് അയച്ചത് മാറിപ്പോയോ, പണം തിരികെ ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി

ഏതെങ്കിലും അവസരത്തിൽ നമ്മക്ക് തെറ്റുപറ്റി അറിയാതെ മറ്റൊരാൾക്ക് പണം അയച്ചു പോയാൽ നാം എന്ത് ചെയ്യും. അതിനുള്ള കുറച്ച് ടിപ്സാണ് താഴെ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 17, 2021, 05:19 PM IST
  • ബാങ്കിലേക്ക് വിളിക്കുക
  • ബാങ്ക് മാനേജറുമായി ബന്ധപ്പെടുക
  • നിയമ നടപടി
  • ആർബിഐ നിയമങ്ങൾ
ഓൺലൈനിലൂടെ കാശ് അയച്ചത് മാറിപ്പോയോ, പണം തിരികെ ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി

New Delhi : ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ഓൺലൈൻ ബാങ്കിങ് സേവനങ്ങളാണ് ഉപയോ​ഗിക്കാറുള്ളത്. പ്രധാനമായും പണം കൈമാറാനായി UPI, Net Banking തുടങ്ങിയവല്ലാം നാം ഇപ്പോൾ ​ദിനമ്പ്രതി ഉപയോ​ഗിക്കാറുണ്ട്. പക്ഷെ ഏതെങ്കിലും അവസരത്തിൽ നമ്മക്ക് തെറ്റുപറ്റി അറിയാതെ മറ്റൊരാൾക്ക് പണം അയച്ചു പോയാൽ നാം എന്ത് ചെയ്യും. അതിനുള്ള കുറച്ച് ടിപ്സാണ് താഴെ പറയുന്നത്.

ബാങ്കിലേക്ക് വിളിക്കുക

നിങ്ങൾ നടത്തിയ പണമിടപാടിൽ സംശയമോ തെറ്റോ സംഭവിച്ചാൽ ഉടൻ നിങ്ങളുടെ ബാങ്കുമായി സംസാരിക്കുക. ഏത് നിമിഷവും നിങ്ങൾ സംസാരിക്കാനായി അതാത് ബാങ്കുകളും കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ ഉണ്ടാകും. അവരും സംസാരിച്ചതിന് ശേഷം അവർ പറയുന്ന എല്ലാ കാര്യങ്ങളും കൃത്യമായി നൽകുക. പ്രത്യേകിച്ച് പണമിടപാട് നടത്തിയ ബാങ്ക് അക്കൗണ്ട്, സമയം, തിയതി നിങ്ങളുടെ അക്കൗണ്ട് തുടങ്ങിയവയെല്ലാം.

ALSO READ : ആധാർ കാർഡ് ഇനി മുതൽ എടിഎം കാർഡ് വലുപ്പത്തിൽ ലഭിക്കും; എങ്ങനെ അപേക്ഷിക്കാം?

ബാങ്ക് മാനേജറുമായി ബന്ധപ്പെടുക

സാധാരണയായി നിലവിൽ ഇല്ലാത്ത ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചാൽ ഉടൻ തന്നെ നിലവിൽ ഇല്ല എന്ന സന്ദേശത്തോടെ കാശ് തിരികെ ലഭിക്കുന്നതാണ്. അഥവാ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പോയെങ്കിൽ നിങ്ങൾ ഉടൻ തന്നെ നിങ്ങളുടെ ബ്രാഞ്ച് മാനേജറെയോ അതുമായി ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരെയോ ബന്ധപ്പെടുക. അപ്പോൾ ബാങ്ക് ഉദ്യോ​ഗസ്ഥർ അതാത് അക്കൗണ്ടുമായി ഹോൾഡറുമായി സംസാരിച്ചതിന് ശേഷം പണം തിരികെ ലഭിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കും. ചിലപ്പോൾ  രണ്ട് മാസം വരെ നടപടി നീളുമായിരിക്കും.

ALSO READ : നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാൻ ഇൗ ആപ്പുകൾ ഫോണിൽ നിന്നും കളയു

നിയമ നടപടി

നിങ്ങൾ തെറ്റായ അയച്ച കാശ് തിരികെ ബാങ്ക് നിർദേശിക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ തിരികെ ലഭിച്ചില്ലെങ്കിൽ നിങ്ങൾ നിയമപരമായി മുന്നോട്ട് പോകാൻ സാധിക്കുന്നതാണ്.

ALSO READ : Kia EV6: സ്റ്റൈലിഷ് ലുക്കിൽ ഒരു ഇലക്ട്രിക് കാർ അല്ല,എസ്.യു.വി തന്നെ

ആർബിഐ നിയമങ്ങൾ

ഇത്തരത്തിലുള്ള തെറ്റായി പണമിടപ്പാട് നടത്തിയാൽ അത് തിരികെ ലഭിക്കാനുള്ള ആർബിഐയുടെ നിർദേശങ്ങൾ നിലവില്ലുള്ളതാണ്. ബാങ്കിനാണ് അതിന്റെ പൂർണ ഉത്തരവാദിത്വം എന്നാണ് ആർബിഐയുടെ നിർദേശത്തിൽ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News