Vivo Y21T ഫോണുകൾ ജനുവരി 3 ന് ഇന്ത്യയിലെത്തിയേക്കും; സ്നാപ്പ്ഡ്രാഗൺ 680 SoC പ്രൊസസ്സറാണ് പ്രധാന സവിശേഷത

18W ഫാസ്റ്റ് ചാർജിങ് സ്വകര്യത്തോട് കൂടിയ  5,000 mAh ബാറ്ററി സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 29, 2021, 04:57 PM IST
  • ഇതിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ മൊബൈൽ നിർമ്മാണ കമ്പനി പുറത്ത് വിട്ടിട്ടില്ല.
  • ഇത് കൂടാതെ ഫോണിന്റെ കൂടുതൽ വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ഫോണിന്റെ പ്രധാന ആകർഷണം സ്നാപ്പ്ഡ്രാഗൺ 680 SoC പ്രൊസസ്സറായിരിക്കും.
  • Vivo Y21T 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ആണ് ഫോണെത്തുന്നത്.
  • 18W ഫാസ്റ്റ് ചാർജിങ് സ്വകര്യത്തോട് കൂടിയ 5,000 mAh ബാറ്ററി സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Vivo Y21T ഫോണുകൾ ജനുവരി 3 ന് ഇന്ത്യയിലെത്തിയേക്കും; സ്നാപ്പ്ഡ്രാഗൺ 680 SoC പ്രൊസസ്സറാണ് പ്രധാന സവിശേഷത

Bengaluru : വിവോയുടെ (VIVO) ഏറ്റവും പുതിയ ഫോണായ Vivo Y21T ഫോണുകൾ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ മൊബൈൽ നിർമ്മാണ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഇത് കൂടാതെ ഫോണിന്റെ കൂടുതൽ വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ഫോണിന്റെ പ്രധാന ആകർഷണം സ്നാപ്പ്ഡ്രാഗൺ 680 SoC പ്രൊസസ്സറായിരിക്കും.

Vivo Y21T 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ആണ്  ഫോണെത്തുന്നത്. 18W ഫാസ്റ്റ് ചാർജിങ് സ്വകര്യത്തോട് കൂടിയ  5,000 mAh ബാറ്ററി സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Qualcomm Snapdragon 680 ചിപ്‌സെറ്റാണ് ഫോണിൽ ക്രമീകരിക്കുകയെന്നും പ്രതീക്ഷിക്കുന്നുണ്ട് . Vivo Y21T 50MP ട്രിപ്പിൾ റിയർ ക്യാമറകൾ ഉണ്ടയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ALSO READ: iPhone 13 Price| ഐഫോൺ 13-ന് 79,900 വെറും 69,900 രൂപക്ക് വാങ്ങിക്കാം ഇങ്ങിനെ

അതെസമയം വിവോയുടെ വിവോ വി 23 സീരിസ് ഉടൻ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. Vivo V23, Vivo V23 പ്രൊ എന്നീ ഫോണുകളാണ് പുറത്തിറക്കുന്നത്. ഫോണിന്റെ പ്രധാന പ്രത്യേകത ഡ്യൂവൽ സെൽഫി ക്യാമറയാണ്. Vivo V23, MediaTek Dimensity 920 SoC   പ്രൊസസ്സറാണ് ഉപയോഗിക്കുക. 12GB വരെ റാമും 256GB ഇന്റേണൽ സ്‌റ്റോറേജുമാണ് ഫോണിൽ ഉപയോഗിക്കുന്നത്.

ALSO READ: BSNL Prepaid Plans: 425 ദിവസം വരെ വാലിഡിറ്റിയുള്ള തകര്‍പ്പന്‍ പ്ലാനുകളുമായി ബിഎസ്എന്‍എല്‍

Vivo V23 Pro, 50 മെഗാപിക്സൽ ഡ്യുവൽ ഫ്രണ്ട് ക്യാമറ സജ്ജീകരണത്തോടെയാണ് എത്തുന്നത്. 108-മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഫോണിനുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 1200 SoC  പ്രൊസസ്സറാണ് ഫോണിൽ ഉണ്ടായിരിക്കുക.  8 ജിബി വരെ റാമും 4 ജിബി വരെ വെർച്വൽ റാമും ഫോണിന്റെ സവിശേഷതകളാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News